വിഴിഞ്ഞത്തെ സ്പെഷ്യൽപൊലീസ് ഓഫീസറായി ഡിഐജി ആർ നിശാന്തിനിയെനിയമിച്ചു.പ്രദേശത്ത് ക്രമസമാധാനംഉറപ്പാക്കാൻ ഡിഐജിക്ക് കീഴിൽ പ്രത്യേക പൊലീസ് ഉദ്യോഗസ്ഥരുടെ സംഘത്തേയും നിയമിച്ചിട്ടുണ്ട്.
നാല് എസ്പിമാരും ഡിവൈഎസ്പിമാരും അടങ്ങുന്നതാണ് സംഘം.ക്രമസമാധാനപാലനത്തോടൊപ്പം വിഴിഞ്ഞം സംഘർഷത്തെക്കുറിച്ചുള്ള അന്വേഷണവും ഇവർ നടത്തും.ഡിസിപി അജിത്കുമാർ,കെ ഇ ബൈജു, മധുസൂദനൻ എന്നിവർസംഘത്തിലുണ്ട്.ഒരു പൊലീസ് സ്റ്റേഷൻ തന്നെ ആക്രമിക്കപ്പെടുകയും 36 പൊലീസുകാർക്ക് പരിക്കേൽക്കുകയും ചെയ്ത സംഭവം സമീപകാലത്തൊന്നും കേരളത്തിലുണ്ടായിട്ടില്ല. വിഴിഞ്ഞത്തെ സ്ഥിതി അങ്ങേയറ്റംഗുരുതരമാണെന്നും ഇനിയുള്ള ദിവസങ്ങളിൽ ഏതെങ്കിലും തരത്തിൽ കാര്യങ്ങൾ കൈവിട്ടു പോയേക്കാം എന്നും പൊലീസ് കരുതുന്നു.
ഈ സാഹചര്യത്തിലാണ് തിരുവനന്തപുരം റേഞ്ച് ഐജി നിശാന്തിനിയെ വിഴിഞ്ഞത്ത് പ്രത്യേക ചുമതല നൽകി നിയമിക്കുന്നത്. ക്രമസമാധാന ചുമതലയുള്ള എഡിജിപി എംആർ അജിത്ത് കുമാർ ആണ് നിശാന്തിനിയെ സ്പെഷ്യൽ ഓഫീസറായി നിയമിച്ചത്. തിരുവനന്തപുരം സിറ്റിയിലെ ക്രമസമാധാന ചുമതല നിർവഹിക്കുന്ന ഡിസിപി അജിത്ത് കുമാറിനൊപ്പം ക്രൈംബ്രാഞ്ച് എസ്പി മധുസൂദനൻ. കെഇ ബൈജു, കെക അജി എന്നീ ഉദ്യോഗസ്ഥരും ചേർന്ന പൊലീസ് സംഘമായാരിക്കും വിഴിഞ്ഞത്തെ ക്രമസമധാന ചുമതലയും നിലവിൽ രജിസ്റ്റർ ചെയ്ത കേസുകളുടെ അന്വേഷണവും നിർവഹിക്കുക.
English Summary:
Vizhinjam: DIG Nisantini has been appointed as Special Police Officer
You may also like this video: