Site iconSite icon Janayugom Online

വിഴിഞ്ഞം: കെ സുധാകരന്റേത് വര്‍ഗീയ ജല്‍പനമെന്ന് ഐഎന്‍എല്‍

വി​ഴി​ഞ്ഞ​ത്ത് തു​റ​മു​ഖ വി​രു​ദ്ധ ശ​ക്തി​ക​ൾ തു​ട​രു​ന്ന ക​ലാ​പ​നീ​ക്ക​ങ്ങ​ളെ വെ​ള്ള​പൂ​ശാ​നും ക​ഴി​ഞ്ഞ നാ​ലു​മാ​സ​മാ​യി അ​ങ്ങേ​യ​റ്റ​ത്തെ സം​യ​മ​ന​ത്തോ​ടെ ജ​നാ​ധി​പ​ത്യ​പ​ര​മാ​യി വി​ഷ​യം കൈ​കാ​ര്യം ചെ​യ്യു​ന്ന ഇ​ട​തു​സ​ർ​ക്കാ​രി​നെ പ്ര​തി​ക്കൂ​ട്ടി​ൽ ക​യ​റ്റാ​നും കെപിസിസി പ്ര​സി​ഡ​ൻ​റ് കെ ​സു​ധാ​ക​ര​ൻ ന​ട​ത്തു​ന്ന വി​ല കു​റ​ഞ്ഞ ജ​ൽ​പ​ന​ങ്ങ​ൾ പ്ര​ബു​ദ്ധ​കേ​ര​ളം അ​വ​ജ്ഞ​യോ​ടെ ത​ള്ളി​ക്ക​ള​യു​മെ​ന്ന് ഐ​എ​ൻഎ​ൽ സം​സ്ഥാ​ന ജ​ന.സെ​ക്ര​ട്ട​റി കാ​സിം ഇ​രി​ക്കൂ​ർ അഭിപ്രായപ്പെട്ടു.

വി​ഴി​ഞ്ഞ​ത്തെ സം​ഭ​വ​വി​കാ​സ​ങ്ങ​ളെ കു​റി​ച്ച സാ​മാ​ന്യ​ബു​ദ്ധി​യും സ്വ​ബോ​ധ​വു​മു​ള്ള ഏ​തൊ​രാ​ൾ​ക്കും വ്യ​ക്ത​മാ​യ ധാ​ര​ണ​യു​ണ്ട്. അ​തി​ന് സു​ധാ​ക​രന്റെ ദു​ർ​വ്യാ​ഖ്യാ​ന​മോ ത​രം താ​ഴ്ന്ന വി​ശ​ക​ല​ന​മോ ആ​വ​ശ്യ​മി​ല്ല. തു​റ​മു​ഖ വ​കു​പ്പ് മ​ന്ത്രി​യെ കു​റി​ച്ചു​ള്ള അ​ദ്ദേ​ഹ​ത്തിന്റെ ജ​ൽ​പ​ന​ങ്ങ​ൾ ശു​ദ്ധ അ​സം​ബ​ന്ധ​വും ജ​ന്മ​നാ​ലു​ള്ള വ​ർ​ഗീ​യ മ​നോ​ഗ​തി​യു​ടെ പ്ര​തി​ഫ​ല​ന​വു​മാ​ണ്.പ്ര​ശ്ന​ത്തെ വ​ർ​ഗീ​യ​വ​ത്ക​രി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​ത് ആ​രാ​ണെ​ന്ന് ജ​നം തി​രി​ച്ച​റി​ഞ്ഞി​ട്ടു​ണ്ട്.ആ​ർഎ​സ്എ​സി​ന് സ​ദാ പാ​ദ​സേ​വ ചെ​യ്യു​ന്ന സു​ധാ​ക​ര​നി​ൽ​നി​ന്ന് വ​ർ​ത്ത​മാ​ന കേ​ര​ളം അ​ന്ത​സ്സാ​ർ​ന്ന നി​ല​പാ​ടോ ക​ഴ​മ്പു​ള്ളൊ​രു പ​രാ​മ​ർ​ശ​മോ പ്രതീക്ഷിക്കുന്നില്ല.

വി​ഴി​ഞ്ഞ​ത്ത് പോ​ലി​സ് സ്റ്റേ​ഷ​ൻ ആ​ക്ര​മി​ക്ക​പ്പെ​ട്ട​തി​നെ പോ​ലും ന്യാ​യീ​ക​രി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന കെപി​സിസി പ്ര​സി​ഡ​ന്റിന്റെ വി​പ​ദ്ക​ര​മാ​യ നി​ല​പാ​ടി​നോ​ട് യോ​ജി​ക്കു​ന്നു​ണ്ടോ എ​ന്ന് മ​റ്റു കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ളും മു​സ്ലിം ലീ​ഗ് അ​ട​ക്ക​മു​ള്ള ഘ​ട​ക​ക​ക്ഷി​ക​ളും വ്യ​ക്ത​മാ​ക്കേ​ണ്ട​തു​ണ്ട്. ഉ​മ്മ​ൻ​ചാ​ണ്ടി​യു​ടെ ഭ​ര​ണ​കാ​ല​ത്ത് തു​ട​ക്കം കു​റി​ച്ച വി​ഴി​ഞ്ഞം പ​ദ്ധ​തി ബ​ഹു​ദൂ​രം മു​ന്നോ​ട്ടു​പോ​യ ഈ ​ഘ​ട്ട​ത്തി​ൽ അ​തി​നെ അ​ട്ടി​മ​റി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന പി​ന്തി​രി​പ്പ​ൻ ശ​ക്തി​ക​ളോ​ടൊ​പ്പം കോ​ൺ​ഗ്ര​സ് കൈ​കോ​ർ​ക്കു​മ്പോ​ൾ അ​തിന്റെ പി​ന്നി​ലെ ദു​ഷ്ട​ലാ​ക്ക് ക​ണ്ടെ​ത്താ​ൻ പ്ര​യാ​സ​മി​ല്ല. വി​മോ​ച​ന സ​മ​ര​ത്തിന്റെ അ​നാഥ ​പ്രേത​മാ​ണ് വി​ഴി​ഞ്ഞ​ത്ത് അ​ല​ഞ്ഞു​തി​രി​യു​ന്ന​ത്. കെ ​സു​ധാ​ക​ര​നെ പോ​ലു​ള്ള​വ​രെ എ​ളു​പ്പ​ത്തി​ൽ അ​ത് പി​ടി​കൂ​ടി​യ​തി​ൽ അ​ദ്ഭു​ത​മി​ല്ലെ​ന്നും കാ​സിം ഇ​രി​ക്കൂ​ർ പ്ര​സ്താ​വ​ന​യി​ൽ പറഞ്ഞു.

Eng­lish Sum­ma­ry: Vizhin­jam: INL says that K Sud­hakaran’s is a com­mu­nal jalpan

You may also like

Exit mobile version