വനിതകൾ നിയന്ത്രിക്കുന്ന ക്രെയിനുകളുമായി വനിതാദിനത്തിൽ വിഴിഞ്ഞം രാജ്യാന്തര തുറമുഖം. കണ്ടെയ്നറുകളുടെ നീക്കം നടത്തുന്ന ക്രെയിനുകൾ നിയന്ത്രിക്കുന്നവരിൽ പകുതിയോളം പേർ വനിതകളാണ്. രാജ്യത്ത് ആദ്യമായാണ് വനിതകൾ ഓട്ടമേറ്റഡ് സിആർഎംജി ക്രെയിനുകളുടെ നിയന്ത്രണം ഏറ്റെടുക്കുന്നതെന്നു തുറമുഖ അധികൃതർ പറഞ്ഞു. 20 ക്രെയിൻ ഓപ്പറേറ്റർമാരിൽ വിഴിഞ്ഞം സ്വദേശികളായ ഏഴുപേർ ഉൾപ്പെടെ ഒൻപത് വനിതകളാണ് തുറമുഖത്തെ ക്രെയിനുകൾ നിയന്ത്രിക്കുന്നത്. മത്സ്യത്തൊഴിലാളി കുടുംബങ്ങളിൽ നിന്നുള്ള വനിതകളും സംഘത്തിലുണ്ട്.
വനിതകൾ നിയന്ത്രിക്കുന്ന ക്രെയിനുകളുമായി വിഴിഞ്ഞം രാജ്യാന്തര തുറമുഖം; രാജ്യത്ത് ആദ്യം

