Site iconSite icon Janayugom Online

വിഴിഞ്ഞം തുറമുഖത്തിന് ഔദ്യോഗിക നാമമായി: ലോഗോ ഉടന്‍ പുറത്തിറക്കും

vizhinjamvizhinjam

കേരളത്തിന്റെ സ്വപ്‌ന പദ്ധതിയായ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന് ഔദ്യോഗിക നാമമായി. വിഴിഞ്ഞം ഇന്റര്‍നാഷണല്‍ സീപോര്‍ട്ട് എന്നാണ് പുതിയ പേര്. ഒപ്പം കേരള സര്‍ക്കാരിന്റെയും അഡാനി പോര്‍ട്‌സിന്റെയും സംയുക്ത സംരംഭം എന്ന് കൂടി ചേര്‍ത്തിട്ടുണ്ട്. തുറമുഖ മന്ത്രിയുടെ മാസാന്ത പദ്ധതി അവലോകന യോഗത്തില്‍ എടുത്ത തീരുമാനം സര്‍ക്കാര്‍ ഉത്തരവായി ഇറങ്ങി.

കരാര്‍ കമ്പനിയായ അഡാനിയുടെ പേരിലാണ് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം നിര്‍മ്മാണഘട്ടത്തില്‍ അറിയപ്പെട്ടിരുന്നത്. ഇതു സംബന്ധിച്ചുള്ള അനിശ്ചിതത്വത്തിന് പൂര്‍ണ വിരാമമിടുന്നതിനാണ് പുതിയ പേരും ലോഗോയും തയ്യാറാക്കുന്നതിന് ഉഭയകക്ഷി ധാരണയായിരിക്കുന്നത്. പദ്ധതി ചെലവിന്റെ 5,246 കോടി രൂപ സംസ്ഥാന സര്‍ക്കാരാണ് ചിലവഴിക്കുന്നത്. സെപ്റ്റംബറില്‍ ആദ്യ കപ്പലെത്തിച്ച് തുറമുഖം പ്രവര്‍ത്തനക്ഷമമാക്കുന്നതിന്റെ മുന്നോടിയായിട്ടാണ് ഈ തീരുമാനം. ഇതിലൂടെ രാജ്യാന്തര തലത്തില്‍ വിഴിഞ്ഞത്തെ ഒരു സാര്‍വദേശീയ ബ്രാന്റായി അവതരിപ്പിക്കാന്‍ കഴിയും. തുറമുഖത്തിന്റെ ഔദ്യോഗിക ലോഗോ ഉടന്‍ പുറത്തിറക്കും.

Eng­lish Sum­ma­ry: Vizhin­jam port offi­cial­ly named: Logo to be released soon

You may also like this video

Exit mobile version