Site iconSite icon Janayugom Online

പൊലീസ് ബാരിക്കേഡുകള്‍ അറബിക്കടലിലെറിഞ്ഞ് വിഴിഞ്ഞത്ത് പ്രതിഷേധം

പ്രതിഷേധം നൂറാംദിനമെത്തിയതോടെ വിഴിഞ്ഞത്ത് പൊലീസ് ബാരിക്കേഡുകള്‍ അറബിക്കടലിലെറിഞ്ഞ് മത്സ്യത്തൊഴിലാളികള്‍. തുറമുഖ കവാടത്തിന്റെ പൂട്ട് തല്ലിത്തകര്‍ത്ത് പ്രതിഷേധക്കാര്‍ അകത്ത് കയറി. മുതലപ്പൊഴിയില്‍ നിന്ന് കടല്‍മാര്‍ഗം വന്ന വള്ളങ്ങള്‍ പോര്‍ട്ടിനടുത്തെത്തി കടലില്‍ വെച്ച് ഒരു വള്ളത്തിന് പ്രതിഷേധക്കാര്‍ തീയിട്ടു. പുതുകുറിച്ചി, അഞ്ചുതെങ്ങ് ഫൊറോനകളുടെ നേതൃത്വത്തിലാണ് പ്രതിഷേധം.

മുല്ലൂര്‍, വിഴിഞ്ഞം, മുതലപ്പൊഴി എന്നീ സ്ഥലങ്ങളിലായി ബഹുജന കണ്‍വന്‍ഷന്‍ നടക്കുമെന്നാണ് റിപ്പോര്‍ട്ട്. സംഘര്‍ഷസാധ്യത കണക്കിലെടുത്ത് പ്രദേശത്ത് വന്‍ പൊലീസ് സന്നാഹത്തെ വിന്ന്യസിച്ചിട്ടുണ്ട്.

Eng­lish sum­ma­ry; Vizhin­jam protest- Throw­ing the police bar­ri­cades into the Ara­bi­an Sea

You may also like this video;

Exit mobile version