Site iconSite icon Janayugom Online

വിഴിഞ്ഞം ശാന്തകുമാരി വധക്കേസ്; ശിക്ഷാവിധി 22ലേക്ക് മാറ്റി

വിഴിഞ്ഞം മുല്ലൂർ ശാന്തകുമാരി വധക്കേസ് ശിക്ഷാവിധി പറയുന്നത് 22ലേക്ക് മാറ്റി. നെയ്യാറ്റിൻകര അഡീഷണൽ സെഷൻസ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. കേസിലെ മൂന്ന് പ്രതികളും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയത്. കോവളം സ്വദേശി റഫീഖാ ബീവി, മകൻ ഷഫീഖ്, കൂടെ താമസിച്ചിരുന്ന അൽ അമീൻ എന്നിവരാണ് കേസിലെ പ്രതികൾ.

സ്വർണാഭരണങ്ങൾ കവർന്ന ശേഷം 71കാരിയായ ശാന്തകുമാരിയെ കൊലപ്പെടുത്തി വീടിന്റെ മച്ചിൽ ഒളിപ്പിച്ച് കടന്നുകളഞ്ഞെന്നാണ് കേസ്. 2022 ജനുവരി 14‑നാണ് മുല്ലൂർ സ്വദേശി ശാന്തകുമാരി കൊല്ലപ്പെട്ടത്. രാത്രിയിൽ വീട്ടുടമസ്ഥരാണ് ശാന്താകുമാരിയുടെ മൃതദേഹം കണ്ടെത്തിയത്. തുടർന്നാണ് പ്രതികളെ പിടികൂടിയത്.

Eng­lish Summary:Vizhinjam Shan­thaku­mari mur­der case; Sen­tence com­mut­ed to 22
You may also like this video

Exit mobile version