Site iconSite icon Janayugom Online

വിഴിഞ്ഞം സമരം; വീണ്ടും മന്ത്രിതല ചര്‍ച്ച

വിഴിഞ്ഞം സമരം പരിഹരിക്കാന്‍ വീണ്ടും മന്ത്രിതല ചര്‍ച്ച. മന്ത്രിമാരായ വി.അബ്ദുറഹിമാന്‍,ആന്‍റണി രാജു എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുക്കും. സമരം കൂടുതല്‍ കടുപ്പിക്കാന്‍ തീരുമാനിച്ച ലത്തീന്‍ സഭ വിഴിഞ്ഞം തുറമുഖനിര്‍മാണം നിര്‍ത്തിവെക്കണമെന്ന് ആവശ്യപ്പെടുന്ന സര്‍ക്കുലര്‍ പള്ളികളില്‍ വായിക്കും. സമരം 12 ദിവസം പിന്നിട്ടിരിക്കുകയാണ്. വൈകീട്ട് ആറ് മണിക്ക് ചര്‍ച്ച നടക്കും. സഭാ പ്രതിനിധികളും ചര്‍ച്ചയില്‍ പങ്കെടുക്കും. 

ആവശ്യങ്ങളില്‍ ഏറെയും പരിഹരിച്ച സ്ഥിതിക്ക് ചര്‍ച്ചയില്‍ സമരത്തില്‍ നിന്ന് പിന്‍മാറണമെന്ന് സര്‍ക്കാര്‍ ആവിശ്യപ്പെടും. അതേസമയം മത്സ്യത്തൊഴിലാളികളുടെ പുനരധിവാസ പാക്കേജുമായി ബന്ധപ്പെട്ട റിപ്പോർട്ട് ജില്ലാ കലക്ടർ മന്ത്രിസഭാ ഉപസമിതിക്ക് കൈമാറി. ഇക്കാര്യത്തെക്കുറിച്ചുള്ള വിശദാംശങ്ങളും മന്ത്രിമാര്‍ പ്രതിഷേധക്കാരെ അറിയിക്കും. 31 വരെ നിശ്ചയിച്ചിരുന്ന സമരം സെപ്തംബര്‍ നാലു വരെ നീട്ടാനും തീരുമാനിച്ചിട്ടുണ്ട്. തിങ്കളാഴ്ചത്തെ കടൽ സമരവുമായി മുന്നോട്ട് പോകുമെന്നും സമരസമിതി വ്യക്തമാക്കി.

Eng­lish Summary:vizhinjam strike; Min­is­te­r­i­al dis­cus­sion again
You may also like this video

Exit mobile version