Site iconSite icon Janayugom Online

വിഴിഞ്ഞ സമരം: തിരുവനന്തപുരത്തെ ഏഴി‍ടങ്ങളില്‍ റോഡ് ഉപരോധിച്ചു

വിഴിഞ്ഞം തുറമുഖ നിർമ്മാണത്തിനെതിരെ തുടരുന്ന സമരത്തിന്റെ ഭാഗമായി ലത്തീൻ അതിരൂപതയുടെ നേതൃത്വത്തിൽ റോഡ് ഉപരോധിച്ചു. ആറ്റിങ്ങൽ, പൂവാർ, ഉച്ചക്കട, ചാക്ക, തിരുവല്ലം, സ്റ്റേഷൻ കടവ് എന്നിങ്ങനെ ആറ് സ്ഥലങ്ങളിലാണ് അതിരൂപതക്ക് കീഴിലെ ആറ് ഫൊറോനകളില്‍ നിന്നെത്തിയവര്‍ റോഡ് ഉപരോധിച്ചത്. വള്ളങ്ങളും വലകളും ഉൾപ്പെടെ ഹൈവേയില്‍ നിരത്തിയിട്ടുള്ള സമരം ഗതാഗത സ്തംഭനത്തിന് കാരണമായി.

പ്രധാനപ്പെട്ട ഏഴ് ആവശ്യങ്ങളാണ് മത്സ്യത്തൊഴിലാളികൾ ഉന്നയിച്ചിരിക്കുന്നത്. ഇതിൽ ഒന്നുപോലും പരിഹരിച്ചില്ലെന്നാണ് സമരക്കാരുടെ ആരോപണം. ക്രമസമാധാന സ്ഥിതി കണക്കിലെടുത്ത് വിഴിഞ്ഞത്തും മുല്ലൂരിലുമുള്ള ഉപരോധ സമരത്തിന് ജില്ലാ കളക്ടർ നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. പ്രദേശത്ത് മുദ്രാവാക്യം വിളിയും നിരോധിച്ചിരിക്കുന്നു. അതിരൂപതയുടെ സമരവും ഇതിനെതിരായ ജനകീയ കൂട്ടായ്മയുടെ പ്രതിഷേധവും സ്ഥലത്ത് ക്രമസമാധാനപ്രശ്നങ്ങൾക്ക് കാരണമാകും എന്നത് കണക്കിലെടുത്താണ് നടപടികള്‍.

eng­lish sum­ma­ry: road was blocked on Vizhin­jam port con­struc­tion against strik

Exit mobile version