Site iconSite icon Janayugom Online

വിഴിഞ്ഞംപദ്ധതി; 2023 സെപ്റ്റംബര്‍ അവസാനം കപ്പല്‍ എത്തിക്കാനാണ് നടപടി മന്ത്രി അഹമ്മദ് ദേവര്‍കോവില്‍

വിഴിഞ്ഞം പദ്ധതിയനുസരിച്ച് ആദ്യ കപ്പല്‍ 2023 സെപ്റ്റംബര്‍ അവസാനം എത്തിക്കാനാണ് നടപടിയെന്ന് സംസ്ഥാനതുറമുഖവകുപ്പ് മന്ത്രി അഹമ്മദ്ദേവര്‍ കോവില്‍. വിഴിഞ്ഞം തുറമുഖത്തിന്റെ നിര്‍മ്മാണ പുരോഗതി വിലയിരുത്താനായി മന്ത്രി യുടെ നേതൃത്വത്തിൽ ചേർന്ന അവലോകന യോഗത്തിന് ശേഷമാണ് അദ്ദേഹം ഇതുമായി ബന്ധപ്പെട്ട് പ്രതികരണം നടത്തിയത്. 

അദാനി ഗ്രൂപ്പ് പ്രതിനിധികളും വിസിൽ ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു. മന്ത്രിയും സംഘവും പദ്ധതിപ്രദേശം സന്ദർശിക്കുകയും ചെയ്തു. സമരം മൂലം നഷ്ടമായ ദിവസങ്ങള്‍ തരികെ കൊണ്ടുവന്ന് നിര്‍മ്മാണംശക്തമാക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 

30,000 ടണ്‍ കല്ല് പ്രതിദിനം നിക്ഷേപിക്കും.നിലവില്‍ 15,000 ടണ്‍ ആണ് നിക്ഷേപിക്കുന്നത്. എല്ലാ മാസവും പ്രവര്‍ത്തനംഅവലോകനം നടത്തി മുന്നോട്ട പോകാനാണ് തീരുമാനമെന്നും മന്ത്രി അഹമ്മദ്ദേവര്‍ കോവില്‍ പറഞ്ഞു.

Eng­lish Sum­ma­ry: viz­ingm plan; At the end of Sep­tem­ber 2003, Min­is­ter Ahmed Devarkovil took action to deliv­er the ship

You may also like this video:

Exit mobile version