Site iconSite icon Janayugom Online

വ്ളാഡിമിർ പുടിന്റെ കാറിന് തീപിടിച്ചു: വധശ്രമമെന്ന് സംശയം

റഷ്യൻ പ്രസിഡൻ്റ് വ്ളാഡിമിർ പുടിൻ്റെ കാറിന് തീപിടിച്ചു. മോസ്കോയിലെ എഫ്‌എസ്‌ബി സീക്രട്ട് സർവീസ് ആസ്ഥാനത്തിന് സമീപത്തുവെച്ചായിരുന്നു സംഭവം. പുടിന് നേരെയുണ്ടായ വധശ്രമമാണോ എന്ന ചോദ്യമാണ് ഇപ്പോൾ ഉയരുന്നത്. $3,55,796 വിലയുള്ള ഓറസ് സെനറ്റ് അഗ്നിക്കിരയാകുന്നതും എഞ്ചിനിൽ നിന്ന് ഉൾഭാഗത്തേക്ക് തീ പടരുന്നതും വീഡിയോയിൽ കാണാം. അതേസമയം അപകടം നടക്കുമ്പോൾ കാറിന് ഉള്ളിൽ ആരെങ്കിലുമുണ്ടായിരുന്നോ എന്നതിൽ ഇപ്പോഴും വ്യക്തത വന്നിട്ടില്ല. കാറിന് തീപിടിക്കാൻ ഉണ്ടായ കാരണവും അവ്യക്തമാണ്. പിന്നാലെ പുടിൻ്റെ സുരക്ഷ വർധിപ്പിച്ചിട്ടുണ്ട്.

Exit mobile version