Site icon Janayugom Online

പെണ്‍കുട്ടിയെ കഞ്ചാവ് ഉപയോഗിക്കാന്‍ പ്രേരിപ്പിച്ചു; വ്ളോഗര്‍ അറസ്റ്റില്‍

പെണ്‍കുട്ടിയെ കഞ്ചാവ് ഉപയോഗിക്കാന്‍ പ്രേരിപ്പിച്ച വ്ളോഗറെ അറസ്റ്റ് ചെയ്തു. മട്ടാഞ്ചേരി സ്വദേശി ഫ്രാന്‍സിസ് നെവിനെയാണ് എക്‌സൈസ് പിടികൂടിയത്. സമൂഹമാധ്യമത്തിലൂടെയാണ് ഇയാള്‍ പെണ്‍കുട്ടിയെ കഞ്ചാവ് ഉപയോഗിക്കാന്‍ പ്രേരിപ്പിച്ചത്. ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.

ചൊവ്വാഴ്ച മട്ടാഞ്ചേരിയിലുള്ള പ്രതിയുടെ വീട്ടിലെത്തിയ എക്‌സൈസ് സംഘം ഇയാളുടെ പക്കല്‍നിന്നും രണ്ട് ഗ്രാം കഞ്ചാവ് പിടിച്ചെടുത്തതായും എക്‌സൈസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

പെണ്‍കുട്ടിയെ കഞ്ചാവ് ഉപയോഗിക്കാന്‍ പ്രേരിപ്പിക്കുന്ന ദൃശ്യം പ്രചരിപ്പിച്ചവര്‍ക്കെതിരെയും എക്‌സൈസ് കേസെടുത്തിട്ടുണ്ട്.

Eng­lish Sum­ma­ry: vlog­ger arrested
You may also like this video

Exit mobile version