Site icon Janayugom Online

ജംബോ ആക്കി കമ്മറ്റികൾ വെടക്കാക്കിയവർക്ക്; അതേ നാണയത്തിൽ തിരിച്ചടി നൽകി സുധീരൻ

തനിക്ക് എ ഗ്രൂപ്പ് നൽകിയ പണി തിരിച്ചുനൽകി വി എം സുധീരൻ.ഇപ്പോൾ ഉമ്മൻചാണ്ടിയോട് അകന്നുനിൽക്കുന്ന എ ഗ്രൂപ്പിലെ പ്രമുഖരാണ് സുധീരനെ കെ പി സി സി പ്രസിഡന്റ് സ്ഥാനത്തുനിന്ന് നീക്കാനായി നിസ്സഹരണം ഉൾപ്പടെയുള്ള തന്ത്രങ്ങൾ പയറ്റിയത്.ഐ ഗ്രൂപ്പിൽ അനുഭാവികൾ ഉണ്ടായിരുന്നെങ്കിലും എ ഗ്രൂപ്പിന്റെ നിസ്സഹരണമാണ് സുധീരനെ ഇറങ്ങി പോകാൻ പ്രേരിപ്പിച്ചത്.ഇപ്പോൾ രാജി നൽകിയതോടെ  സംഘടനയിൽ എല്ലാം ശുഭമാക്കിയെന്ന ഹൈക്കമാൻഡിന്റെ അവകാശാ വാദം  നീർകുമിളയാണെന്ന് തെളിയിക്കാൻ സുധീരന് കഴിഞ്ഞു.

മുന്‍ കെപിസിസി പ്രസിഡന്റ്  എന്ന നിലയിൽ ഒരു പാർട്ടി വേദിയിലും സ്ഥാനം കിട്ടാതെ വരുന്ന സുധീരൻ പുതിയ നീക്കത്തിലൂടെ പുതിയ സമവാക്യങ്ങൾക്ക് തുടക്കമിടുന്നുവെന്ന് എന്ന് വേണം കരുതാൻ .വരും ദിവസങ്ങളിൽ സുധാകരനെയും സതീശനെയും തള്ളിപ്പറഞ്ഞു കൂടുതൽ മുതിർന്ന നേതാക്കൾ രംഗത്തുവരുമെന്നാണ് സൂചന .അതിൽ ചിലർ ഹൈക്കമാൻഡ് ഒഴിവാക്കൽ പട്ടികയിൽ പെടുത്തിയവരാണ് .ഇവർക്ക് ഈ നീക്കത്തിലൂടെ പുതിയ ജീവൻ കിട്ടുമെന്നാണ് അവരുടെ പ്രതീക്ഷ .എന്നാൽ  വി എം സുധീരന്‍ രാഷ്ട്രീയകാര്യസമിതിയില്‍ നിന്നും രാജിവയ്ക്കുകയും പാര്‍ട്ടിയില്‍ കൂടിയാലോചനകള്‍ ഇല്ലെന്ന് പൊട്ടിത്തെറിക്കുകയും ചെയ്തതോടെ സുധീരനെ തള്ളി കെ. സുധാകരന്‍ രംഗത്തെത്തി. കോണ്‍ഗ്രസില്‍ കൂടിയാലോചനകള്‍ നടക്കുന്നുണ്ടെന്നും എന്നാല്‍ അതിന് മുതിര്‍ന്ന നേതാക്കള്‍ എത്താറില്ലെന്നും അദ്ദേഹം ആരോപിച്ചു.ഇതല്ലാതെ വേറെ വഴികൾ ഇല്ലാത്തതുകൊണ്ട് താൽക്കാലികമായി പിടിച്ചുനിൽക്കാനുള്ള  താൽക്കാലിക ദുർബല ശ്രമം മാത്രമാണ് സു ധാ കാരന്റേതെന്ന്  ഗ്രൂപ്പ് മാനേജർമാർ വിലയിരുത്തുന്നു .

വി എം സുധീരന്റെ രാജിയുടെ കാരണമെന്തെന്ന് അറിയില്ല. രാജിവെക്കുകയാണെന്ന് ഫോണിലൂടെയാണ് സുധീരന്‍ അറിയിച്ചത്. എന്നാല്‍, അതിന്റെ കാരണമെന്തെന്ന് വ്യക്തമാക്കിയിട്ടില്ല. സുധീരന്റെ പരാതി എന്താണെന്ന് തനിക്കറിയില്ലെന്നും സുധാകരന്‍ പ്രതികരിച്ചു.

സുധീരന്റെ കത്ത് ഓഫീസില്‍ ലഭിച്ചിട്ടുണ്ട്. അത് നോക്കിയ ശേഷമേ ഇക്കാര്യത്തില്‍ കൂടുതല്‍ പ്രതികരണങ്ങള്‍ നടത്താന്‍ കഴിയൂ. സുധീരനുമായി ചര്‍ച്ചയുണ്ടാവുമോയെന്ന ചോദ്യത്തിന് കത്ത് നോക്കിയ ശേഷം പ്രതികരിക്കാമെന്നായിരുന്നു സുധാകരന്റെ മറുപടി. പുനഃസംഘടനയടക്കമുള്ള വിഷയങ്ങളില്‍ ചര്‍ച്ചയാകാമെന്ന് അദ്ദേഹത്തെ അറിയിച്ചിട്ടുണ്ട്. രണ്ട് തവണ ഇക്കാര്യത്തില്‍ വി എം സുധീരനുമായി ചര്‍ച്ച നടത്തിയിരുന്നു.

ആവശ്യത്തിന് ചര്‍ച്ചകള്‍ ഇപ്പോള്‍ കോണ്‍ഗ്രസില്‍ നടക്കുന്നുണ്ട്. യോഗത്തിന് വിളിച്ചാല്‍ നേതാക്കള്‍ എത്താറില്ല. മുല്ലപ്പള്ളി രാമചന്ദ്രന്‍ ഫോണെടുക്കാത്തതിനാല്‍ അദ്ദേഹവുമായി ഇപ്പോള്‍ സംസാരിക്കാറില്ലെന്നും സുധാകരന്‍ പറഞ്ഞു. കോണ്‍ഗ്രസിലെ മാറ്റത്തെ താഴെതട്ടിലുള്ള പ്രവര്‍ത്തകര്‍ സ്വീകരിച്ചുവെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.

ഇന്ന് രാവിലെയാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വി എം സുധീരന്‍ കോണ്‍ഗ്രസ് രാഷ്ട്രീയകാര്യസമിതിയില്‍ നിന്നും രാജി വച്ചത്. രാജി സംബന്ധിച്ച്‌ കാരണം സുധീരന്‍ വ്യക്തമാക്കിയിട്ടില്ല.ശാരീരിക അസ്വസ്ഥകളുണ്ടെന്ന് കാണിച്ചാണ് രാജി സമര്‍പ്പിച്ചതെന്നാണ് റിപ്പോര്‍ട്ട്.കോണ്‍ഗ്രസ് പുനഃസംഘടനയില്‍ പ്രതികരിക്കില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്.പാര്‍ട്ടിയില്‍ സാധാരണ പ്രവര്‍ത്തകനായി തുടരുമെന്നും അദ്ദേഹം അറിയിച്ചു.രാഷ്ട്രീയകാര്യ സമിതിയിലെ അംഗങ്ങളുടെ എണ്ണം കുറയ്ക്കുമ്ബോള്‍ സുധീരന്‍ ഉള്‍പ്പടെയുള്ള നേതാക്കള്‍ മാറിനില്‍ക്കേണ്ടി വരുമെന്ന ചര്‍ച്ചകളും ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തില്‍കൂടിയാണ് അദ്ദേഹത്തിന്റെ രാജി.

വേണ്ടത്ര കൂടിയാലോചന നടക്കുന്നില്ലെന്നാണ് സുധീരന്റെ പ്രധാന പരാതി.ഗ്രൂപ്പുകള്‍ നല്‍കുന്ന ലിസ്റ്റ് അംഗീകരിക്കണമെന്നല്ല താന്‍ പറയുന്നതെന്നും മുതിര്‍ന്ന നേതാക്കളുടെ അഭിപ്രായം കൂടി തേടണമെന്നാണ് ആവശ്യപ്പെടുന്നതെന്നും സുധീരന്‍ വ്യ ജംബോ ജംബോക്തമാക്കിയിരുന്നു.
രാഷ്ട്രീയ കാര്യ സമിതിയെ നോക്കു കുത്തി ആക്കുന്നുവെന്നും വിമര്‍ശനം ഉയരുന്നുണ്ട്. പാര്‍ട്ടിയിലെ മാറ്റങ്ങളില്‍ ചര്‍ച്ച ഉണ്ടായില്ലെന്നും കെപിസിസി പുനഃ സംഘടനാ ചര്‍ച്ചകളിലും ഒഴിവാക്കിയെന്നും സുധീരന്‍ പരാതി ഉയര്‍ത്തുന്നു.അതേസമയം, പ്രശ്നങ്ങള്‍ കെപിസിസി പ്രസിഡന്റ് പരിഹരിക്കുമെന്ന് കെപിസിസി വര്‍ക്കിങ് പ്രസിഡന്റെ പി ടി തോമസ് പറഞ്ഞു. സുധീരന്റെ വീട്ടില്‍ പോയി കെ സുധാകരന്‍ കണ്ടിരുന്നുവെന്നും പി ടി തോമസ് വ്യക്തമാക്കി.

കെപിസിസി പുനഃസംഘടനാ ചര്‍ച്ച സജീവമായിരിക്കെ സംസ്ഥാനത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ ശനിയാഴ്ച കേരളത്തിലെത്തുന്നുണ്ട്. പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍ ഉള്‍പ്പെടെയുള്ളവരുമായി അദ്ദേഹം ചര്‍ച്ച നടത്തും. ഇതിനിടെയാണ് സുധീരന്റെ രാജി.സുധീരന്‍ കെപിസിസി അധ്യക്ഷനായിരുന്ന ഘട്ടത്തിലാണ് കോണ്‍ഗ്രസിന് ജംബോ കമ്മിറ്റികള്‍ സൃഷ്ടിക്കപ്പെട്ടത്. ഇപ്പോഴത്തെ നീക്കം ഉമ്മൻചാണ്ടിക്ക് ഗുണം ചെയ്യുമെന്ന  സൂചനയാണ് ഗ്രൂപ്പ് മാനേജർമാർ നൽകുന്നത് .ഇത്തരത്തിലുള്ള പുതിയ നീക്കങ്ങളിലൂടെ കെ പി സി സി അധ്യക്ഷന്റെ അടിതെറ്റിക്കാനുള്ള നീക്കത്തിന്റെ ആദ്യ പടിയാണ് സുധീരന്റെ രാജിയെന്നും വിലയിരുത്തുന്നു.

Eng­lish summary;vm sud­heer­an giv­ing slap to con­gress group who played in remov­ing him from kpcc pres­i­dent position

you may also like this video;

Exit mobile version