Site iconSite icon Janayugom Online

തട്ടിക്കൊണ്ടുപോയെന്ന് വോയ്സ് മെസേജ്; 17കാരി എന്നാല്‍ കാമുകനൊപ്പം ഒളിച്ചോടി

വ്യാജ തട്ടിക്കൊണ്ടുപോകല്‍ കഥ ചമച്ച് 17കാരി കാമുകനൊപ്പം കൊല്‍ക്കത്തയിലേക്ക് ഒളിച്ചോടി. മഹാരാഷ്ട്രയില്‍ ആണ് സംഭവം. കമ്പനിയില്‍ ഹൗസ് കീപ്പിങ് സെക്ഷനില്‍ ജോലി ചെയ്യുന്ന പെണ്‍കുട്ടിയാണ് കാമുകനൊപ്പം ഒളിച്ചോടിയത്. വെള്ളിയാഴ്ച ജോലിക്ക് പോയ പെണ്‍കുട്ടി രാത്രി ഏറെ വൈകിയിട്ടും വീട്ടില്‍ തിരിച്ചെത്തിയില്ല. പെണ്‍കുട്ടിയ്ക്കായി വീട്ടുകാര്‍ തിരച്ചില്‍ ആരംഭിച്ചത്. എന്നാല്‍ സഹോദരന് പെണ്‍കുട്ടി വോയ്‌സ് മെസേജ് അയച്ചിരുന്നു. തന്നെ തട്ടിക്കൊണ്ടുപോയി എന്നതായിരുന്നു മെസേജില്‍ പറഞ്ഞിരുന്നത്.

ഉടന്‍ തന്നെ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. തട്ടിക്കൊണ്ടുപോകല്‍ വകുപ്പ് ചുമത്തിയാണ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. പിന്നീട് കാമുകനൊപ്പം പെണ്‍കുട്ടി ഒളിച്ചോടിയതാണെന്ന് കണ്ടെത്തുകയായിരുന്നു. പെണ്‍കുട്ടിയെ കണ്ടെത്താന്‍ പ്രത്യേക സംഘം വരെ രൂപികരിച്ചിരുന്നു. വിമാനത്തിലാണ് കാമുകനൊപ്പം പെണ്‍കുട്ടി കൊല്‍ക്കത്തയിലേക്ക് പോയത് എന്ന് കണ്ടെത്തി. ഇരുവരെയും കണ്ടെത്തുന്നതിന് പൊലീസ് സംഘം കൊല്‍ക്കത്തയിലേക്ക് തിരിച്ചു.

Eng­lish Summary:Voice mes­sage about kid­nap­ping; The 17-year-old ran away with her boyfriend
You may also like this video

Exit mobile version