ഭരണഘടനയ്ക്കെതിരെ മുൻ മന്ത്രി സജി ചെറിയാൻ നടത്തിയ വിവാദ പരാമർശത്തിൽ പൊലീസ് അന്വേഷണം അവസാനിപ്പിക്കുന്നു. ഭരണഘടനാവിരുദ്ധ പരാമര്‍ശം തെളിയിക്കാനാവില്ലെന്ന നിഗമനത്തിലാണ് പൊലീസുള്ളത്. ഇക്കാര്യത്തില്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ പൊലീസിന് നിയമോപദേശം നല്‍കിയിട്ടുണ്ട്. കേസ് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസ് ഇന്ന് തിരുവല്ല ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതിയെ സമീപിക്കും. ജൂലൈയിൽ പത്തനംതിട്ട മല്ലപ്പള്ളിയിൽ നടത്തിയ പ്രസംഗത്തിനിടെയാണ് ഭരണഘടനയെക്കുറിച്ച് സജി ചെറിയാൻ വിവാദപരാമർശം നടത്തിയത്. തിരുവല്ല കോടതിയുടെ നിര്‍ദ്ദേശാനുസരണമാണ് പൊലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിയത്.
English Summary: Saji Cherian’s Controversial Remarks: Ending Inquiry
You may also like this video