ഇന്തോനേഷ്യയിലെ സെമേരു അഗ്നിപര്‍വ്വതം പൊട്ടിത്തെറിച്ചു. ഇന്ന് പുലര്‍ച്ചെയോടെയാണ് ജാവാ ദ്വീപിലുള്ള അഗ്നിപര്‍വ്വതം പൊട്ടിത്തെറിച്ചത്. പ്രദേശത്ത് സുനാമി സാധ്യത നിരീക്ഷിച്ചുവരികയാണെന്നും ജാഗ്രത പാലിക്കണമെന്നും അയല്‍ രാജ്യമായ ജപ്പാന്‍ അധികൃതര്‍ അറിയിച്ചു.
ആകാശത്ത് ചാരം നിറഞ്ഞതിന്റെ വീഡിയോകള്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ പുറത്തുവന്നിട്ടുണ്ട്. അഗ്നി പര്‍വ്വതത്തിന്റെ അഞ്ചുകിലോമീറ്റര്‍ പരിധിയില്‍ പ്രവേശിക്കരുതെന്ന് ഇന്തോനേഷ്യന്‍ ദുരന്ത നിവാരണ അതോറിറ്റി ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി.
English Summary:Volcano erupts in Indonesia; Neighboring country issued tsunami warning
You may also like this video