Site iconSite icon Janayugom Online

വോളിബോൾ ക്ലബ്ബ് ലോക ചാമ്പ്യൻഷിപ്പ് ഇന്ത്യയിലേക്ക്

ചരിത്രത്തിലാദ്യമായി വോളിബോൾ ക്ലബ്ബ് ലോകചാമ്പ്യൻഷിപ്പിന് ഇന്ത്യ ആതിഥ്യം വഹിക്കുന്നു. റുപേ പ്രൈം വോളിബോൾ ലീഗുമായുള്ള പങ്കാളിത്തത്തോടെ രണ്ട് വർഷത്തേക്കുള്ള ആതിഥേയരായി വോളിബോൾ വേൾഡും എഫ്ഐവിബിയും ഇന്ത്യയെ പ്രഖ്യാപിച്ചു. ആതിഥേയ രാജ്യമെന്ന നിലയിൽ, 2023,2024 വർഷങ്ങളിലെ റുപേ പ്രൈം വോളിബോൾ ലീഗിലെ ജേതാക്കൾ ചാമ്പ്യൻഷിപ്പുകളിൽ ഇന്ത്യയെ പ്രതിനിധീകരിക്കും. 

ഇറ്റലി, ബ്രസീൽ, ഇറാൻ തുടങ്ങി ലോകത്തെ ഏറ്റവും മികച്ച വോളിബോൾ രാജ്യങ്ങളിൽനിന്നുള്ള ക്ലബ്ബുകളുമായി വ­ലിയ പോരാട്ടങ്ങൾക്കാണ് ഇതോടെ അവസരമൊരുങ്ങു­ന്നത്. റുപേ പ്രൈം വോളിബോൾ ലീഗിന്റെ സ്ഥാപക പങ്കാളികൾ കൂടിയായ ബേ­സ്ലൈൻ വെഞ്ചേഴ്സാണ് വോളിബോൾ ലോക ചാമ്പ്യൻഷിപ്പ് പോരാട്ടങ്ങൾ ഇന്ത്യയിൽ പ്രത്യേകമായി വിപണനം ചെയ്യുന്നത്. 2023 ഡിസംബർ ആറിനും പത്തിനും ഇടയിലായിരിക്കും ചാമ്പ്യൻഷിപ്പ്. ഈ വർഷം അവസാനത്തോടെ ആതിഥേയ നഗരത്തെ പ്രഖ്യാപിക്കും.

Eng­lish Summary:Volleyball Club World Cham­pi­onship to India

You may also like this video

Exit mobile version