മുന്‍ഗണനാ കാര്‍ഡുകളുടെ സ്വമേധയാ ഉള്ള സറണ്ടറിങ് ഈ മാസം 31ന് ശേഷം അനുവദിക്കില്ല. അനര്‍ഹമായി കൈവശം വച്ച് വരുന്നവര്‍ക്ക് നിയമപ്രകാരമുള്ള പിഴയും ശിക്ഷയും ഈടാക്കും. അനര്‍ഹര്‍ കൈവശം 1,69,291 കാര്‍ഡുടമകള്‍ സ്വമേധയാ സറണ്ടര്‍ ചെയ്തു. അനര്‍ഹര്‍ സറണ്ടര്‍ ചെയ്‍ത കാര്‍ഡുകള്‍ 1,53,254 നല്‍കിയിട്ടുണ്ട്. ഈ സര്‍ക്കാര്‍ ചുമതല ഏറ്റ ശേഷം 1,92,127 റേഷന്‍ കാര്‍ഡുകള്‍ അനുവദിച്ചിട്ടുണ്ട്.
അംഗീകാരം സ്ഥിരമായി റദ്ദു ചെയ്ത റേഷൻ ഡിപ്പോകളുടെ ലൈസൻസ് നിയമനം സംവരണ തത്വം പാലിച്ച് വിജ്ഞാപനം പുറപ്പെടുവിക്കുമെന്ന് മന്ത്രി ജി ആർ അനിൽ അറിയിച്ചു. സംസ്ഥാനത്ത് അനന്തരാവകാശികൾ ഇല്ലാത്തതും പരിശോധനയിൽ ക്രമക്കേടുകൾ കണ്ടെത്തി അംഗീകാരം സ്ഥിരമായി റദ്ദ് ചെയ്ത റേഷൻ ഡിപ്പോകളുടെ ലൈസൻസ് നിയമനം സംവരണ തത്വം പാലിച്ച് വിജ്ഞാപനം പുറപ്പെടുവിക്കും. കൂടാതെ 135 റേഷൻ ഡിപ്പോകളുടെ അംഗീകാരം സ്ഥിരമായി റദ്ദ് ചെയ്യുകയും ലൈസൻസികൾക്ക് ബാധ്യത നിശ്ചയിച്ചിട്ടുള്ള പിഴ തുക സർക്കാരിലേക്ക് അടയ്ക്കുവാനുള്ള സമയം മാർച്ച് 31 വരെ നീട്ടിയനുവദിച്ചിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു.
കോവിഡ് ബാധിച്ച് മരിച്ച റേഷൻ വ്യാപാരികൾക്ക് 7.5 ലക്ഷം രൂപയുടെ സൗജന്യ ഇൻഷുറൻസ് ഏർപ്പെടുത്തുകയും കോവിഡ് ബാധിച്ച് മരിച്ച റേഷൻ വ്യാപാരികളുടെ ആശ്രിതർക്ക് ലൈസൻസി ആകുന്നതിന് എസ്എസ്എൽസി പാസായിരിക്കണമെന്ന നിബന്ധന ഒഴിവാക്കുകയും സോൾവെൻസി തുക ഒരു ലക്ഷം രൂപയിൽ നിന്നും 10,000 രൂപയാക്കി കുറവ് വരുത്തകയും ചെയ്തിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു. 13 പുതിയ റേഷൻകടകൾ ആരംഭിക്കുകയും സംസ്ഥാനത്ത് പ്രവർത്തിച്ചുവരുന്ന ജനകീയ ഹോട്ടലുകൾക്ക് പ്രതിമാസം 600 കിലോ അരി 10.90 രൂപ നിരക്കിൽ നൽകുകയും ചെയ്യുന്നുണ്ടെന്ന് പറഞ്ഞു.
English Summary: Voluntary surrender of priority cards expires on the 31st
You may like this video also