കൊൽക്കത്ത: ലോക്‌സഭാ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതിന് പിന്നാലെ പശ്ചിമ ബംഗാളിൽനിന്ന് തെരഞ്ഞെടുപ്പ് കമ്മിഷൻ പിടിച്ചെടുത്തത് സ്വര്‍ണമുള്‍പ്പെടെ 140 കോടി രൂപ വിലമതിക്കുന്ന സാധനങ്ങള്‍. വോട്ടിന് കൈക്കൂലി നല്‍കാനായാണ് സ്വർണം, മയക്കുമരുന്ന്, മദ്യം, ഉള്‍പ്പെടെയുള്ള വിവിധ സാധനങ്ങള്‍ ഇവിടെ ഇറക്കുമതി ചെയ്തതെന്ന് വ്യക്തമാണെന്ന് തെരഞ്ഞെടുപ്പ് കമ്മിഷൻ അധികൃതര്‍ അറിയിച്ചു. സാധനങ്ങൾക്കുപുറമെഏഴ് കോടിയിലധികം രൂപയും പിടിച്ചെടുത്തതായി തെരഞ്ഞെടുപ്പ് കമ്മിഷൻ കൂട്ടിച്ചേര്‍ത്തു.
ശനിയാഴ്ച വരെ 7.87 കോടി രൂപ പിടിച്ചെടുത്തതായി തെരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തുവിട്ട കണക്കുകളില്‍ പറയുന്നു. വിപണിയില്‍ 33.86 കോടി രൂപ വിലമതിക്കുന്ന 12.7 ലക്ഷം ലിറ്റർ മദ്യവും 18.28 കോടി രൂപ വിലമതിക്കുന്ന 3.5 കിലോഗ്രാം മയക്കുമരുന്നും പിടിച്ചെടുത്തു. ഇതിനുപുറമെ വിവിധയിടങ്ങളില്‍ നടത്തിയ പരിശോധനകളില്‍ 27.32 കോടി രൂപ സ്വര്‍ണവും പിടിച്ചെടുത്തിട്ടുണ്ട്.
പണവും മദ്യവും വാഗ്ദാനം ചെയ്ത് വോട്ട് വാങ്ങുന്ന പ്രവണത വർഷങ്ങളായി നിലവിലുണ്ട്. വോട്ടിനുള്ള കൈക്കൂലി ഇനത്തിലാണ് മദ്യവും മയക്കുമരുന്നും സ്വര്‍ണവും പണവുമെല്ലാമുള്‍പ്പെടുന്നത്.
പരിശോധനകളില്‍ പണമുള്‍പ്പെടെയുള്ളവ കണ്ടെത്തിയ സാഹചര്യത്തില്‍ പശ്ചിമ ബംഗാളിലെ ആറ് ലോക്‌സഭാ മണ്ഡലങ്ങളെ ‘സാമ്പത്തികമായി സെൻസിറ്റീവ്’ ആയി തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചു.
അതേസമയം, കൊൽക്കത്ത പോലീസ് വെള്ളിയാഴ്ച നഗരത്തിൻ്റെ വടക്കൻ ഭാഗത്തുള്ള ജോറബാഗൻ പ്രദേശത്ത് നടത്തിയ പരിശോധനയിൽ 82 ലക്ഷം രൂപ വിലമതിക്കുന്ന 15 കിലോ സ്വർണക്കട്ടികൾ പിടികൂടുകയും വാഹനത്തിൽ യാത്ര ചെയ്ത അഞ്ച് പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. അയൽരാജ്യമായ ബംഗ്ലാദേശിൽ നിന്ന് നോർത്ത് 24 പർഗാനാസ് ജില്ലയുടെ അതിർത്തി പ്രദേശം വഴിയാണ് സ്വർണക്കട്ടികൾ കടത്തിയതെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. സ്വര്‍ണ്ണക്കടത്ത് സംബന്ധിച്ച അന്വേഷണങ്ങള്‍ ആരംഭിച്ചതായി പൊലീസ് അറിയിച്ചു.
English Summary: Vote bribery: Goods worth Rs 140 crore including gold seized in West Bengal
You may also like this video