ലോക്സഭാ തെരഞ്ഞെടുപ്പില്‍ 85ന് മുകളില്‍ പ്രായമുള്ളവര്‍ക്കും, 40 ശതമാനത്തിലേറെ വൈകല്യമുള്ളവര്‍ക്കുംവോട്ട് ഫ്രം ഹോംസൗകര്യം പ്രയോജനപ്പെടുത്താം. അതായത് വീട്ടില്‍വച്ചുതന്നെ വോട്ട് രേഖപ്പെടുത്താനുള്ള സൗകര്യം. തെരഞ്ഞെടുപ്പ് തീയ്യതി പ്രഖ്യാപനത്തിനിടെ തെരഞ്ഞെടുപ്പ് കമ്മീഷൻ ആണ് ഇക്കാര്യം വ്യക്തമാക്കിയത്.
പ്രായാധിക്യം മൂലം അവശനിലയില്‍ ആയി പുറത്തിറങ്ങാൻ പ്രയാസമനുഭവിക്കുന്നവര്‍ക്കും ശാരീരികവൈകല്യം മൂലം വോട്ട് ചെയ്യാൻ പോകാൻ ബുദ്ധിമുട്ടുന്നവര്‍ക്കുമെല്ലാം ഈ സൗകര്യം ഏറെ ആശ്വാസകരമായിരിക്കും. കുടിവെള്ളം, ശൗചാലയം, വീല്‍ച്ചെയര്‍, മെഡിക്കല്‍ സൗകര്യങ്ങള്‍ എന്നിവയും വോട്ടിംഗ് കേന്ദ്രങ്ങളില്‍ സജ്ജമാക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചിട്ടുണ്ട്.
എത്താവുന്ന എല്ലായിടങ്ങളിലുമെത്തി വോട്ടെടുപ്പില്‍ ജനങ്ങളെ പങ്കാളികളാക്കാനാണ് തീരുമാനം. പേപ്പര്‍ ഉപയോഗം പരമാവധി കുറയ്ക്കും, ഇ‑വോട്ടര്‍ ലിസ്റ്റ് പ്രയോജനപ്പെടുത്തും, ഇലക്ട്രോണിക് സംവിധാനങ്ങളെ തന്നെ കാര്യമായി ആശ്രയിക്കാനും തീരുമാനം.
വിവരങ്ങള്‍ അറിയാന്‍ കെവൈസി
സ്ഥാനാര്‍ത്ഥികളുടെ വിവരങ്ങള്‍ അറിയാന്‍ ‘നോ യുവര്‍ കാന്‍ഡിഡേറ്റ് ആപ്പ്. തെരഞ്ഞെടുപ്പ് ചട്ട ലംഘനങ്ങള്‍ പൊതുജനങ്ങള്‍ക്ക് റിപ്പോര്‍ട്ട് ചെയ്യാന്‍ സി വിജില്‍ ആപ്പിലൂടെ കഴിയും. വിഎച്ച്എ ആപ്പിലൂടെ പോളിങ് ബൂത്തുകളുടെ വിവരങ്ങള്‍ അറിയാന്‍ സാധിക്കും. പോളിങ് സ്‌റ്റേഷനുകളിൽ സൗകര്യങ്ങൾ ലഭ്യമാക്കാൻ പിഡബ്ല്യുഡികൾക്കായി സക്ഷം ആപ്പും തെരഞ്ഞെടുപ്പ് കമ്മിഷൻ പ്രഖ്യാപിച്ചു.
ആകെ 27 ആപ്പുകളും പോര്‍ട്ടലുകളും തെരഞ്ഞെടുപ്പ് കമ്മിഷന്‍ ഉപയോഗിക്കുന്നുണ്ട്.
English Summary:
Vote from home for those over 85 and those with more than 40 percent disability
You may also like this video: