രാജ്യത്തിന്റെ മതനിരപേക്ഷ ജനാധിപത്യത്തെയും അത് ജനങ്ങൾക്ക് ഉറപ്പുനൽകുന്ന ഭരണഘടനയെയും സംരക്ഷിക്കാനുള്ള നിർണായക പോരാട്ടത്തില്‍ കേരളം ഒന്നാകെ പങ്കുചേരണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം.
ജനതകളെയും സമൂഹങ്ങളെയും മതത്തിന്റെയും ജാതിയുടെയും ഭാഷകളുടെയും സംസ്കാരങ്ങളുടെയും ജീവിതചര്യകളുടെയും പേരിൽ ഭിന്നിപ്പിക്കാൻ ശ്രമിക്കുന്ന ശക്തികൾക്കും മതഭ്രാന്തുപിടിച്ച തീവ്ര വർഗീയ ശക്തികൾക്കും എതിരായിരിക്കണം കേരളത്തിന്റെ സമ്മതിദാനം. രാജ്യത്തിന്റെ ഫെഡറൽ പാരമ്പര്യം സംരക്ഷിച്ച് കേരളമടക്കം സംസ്ഥാനങ്ങൾക്ക് സാമ്പത്തിക നീതി ഉറപ്പുനൽകുന്ന ജനാധിപത്യ സംവിധാനത്തിനുവേണ്ടിയുള്ളതാവണം കേരളത്തിന്റെ വോട്ട്.
തൊഴിലാളികളെയും കർഷകരെയും സ്ത്രീകളെയും യുവ തലമുറയെയും ഉൾപ്പടെ സാമാന്യജനങ്ങളെ പ്രതിനിധീകരിക്കുന്ന ഇടതുപക്ഷ ജനാധിപത്യ ശക്തികളുടെ പ്രതിനിധികളായിരിക്കണം ഇന്ത്യൻ പാർലമെന്റിൽ കേരളത്തെ പ്രതിനിധീകരിക്കേണ്ടത്. രാജ്യത്ത് സാമൂഹിക സാമ്പത്തിക നീതിയും സമാധാനവും പുലരാൻ ഇടതുപക്ഷത്തിന്റെ വിജയം അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
English Summary: Vote to protect democracy: Binoy Vishwam
You may also like this video