ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് വോട്ട് മറിക്കാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ മുന്‍കൂട്ടിയിറങ്ങി. ബിജെപി സ്ഥാനാര്‍ത്ഥിക്ക് വോട്ട് ചെയ്യണമെന്ന് പ്രവര്‍ത്തകരോട് ആഹ്വാനം ചെയ്തുകൊണ്ടുള്ള, തിരുവനന്തപുരത്തെ പ്രമുഖ കോണ്‍ഗ്രസ് നേതാവിന്റെ ഫോണ്‍ സംഭാഷണം പുറത്തുവന്നു. എൻജിഒ അസോസിയേഷൻ മുൻ സംസ്ഥാന നേതാവും കോൺഗ്രസിന്റെ രണ്ടു സഹകരണ സംഘങ്ങളുടെ പ്രസിഡന്റുമായ മുണ്ടേല മോഹനനാണ് ബിജെപിക്ക് വോട്ട് മറിക്കാന്‍ മുന്നിലുള്ളത്.
ആറ്റിങ്ങൽ മണ്ഡലത്തിൽ ബിജെപി സ്ഥാനാർത്ഥി വി മുരളീധരന് വോട്ടുചെയ്യാനാണ് നേതാവിന്റെ നിർദേശം. ഒരു തവണകൂടി മോഡി ഭരണം വരട്ടെയെന്നും അതാണ് നമുക്ക് നല്ലതെന്നും മുണ്ടേല മോഹനന്‍ പ്രവര്‍ത്തകനോട് പറയുന്നു. അരുവിക്കരയിലെ പ്രമുഖ കോണ്‍ഗ്രസ് നേതാവും ഡിസിസി അധ്യക്ഷന്‍ പാലോട് രവിയുടെ വിശ്വസ്തനുമാണ് മുണ്ടേല മോഹനന്‍. പാർട്ടി പുനഃസംഘടനയിൽ പാലോട് രവി ഡിസിസി ട്രഷറായി നിർദേശിച്ചത് ഈ നേതാവിനെയാണ്. അരുവിക്കര, വെള്ളനാട് മേഖലയില്‍ വ്യാപകമായി വോട്ട് കച്ചവടം നടത്താനാണ് നീക്കം. ഇതേ മാതൃകയില്‍ മറ്റിടങ്ങളിലും കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിക്കുവേണ്ടി രംഗത്തിറങ്ങിയിട്ടുണ്ട്. സാമ്പത്തിക നേട്ടങ്ങളുള്‍പ്പെടെ കണ്ടുകൊണ്ടാണ് വോട്ട് കച്ചവടത്തിന് കച്ചകെട്ടിയിറങ്ങിയിട്ടുള്ളതെന്നാണ് സൂചന.
English Summary: Vote trading started; Congress leader wants Modi to rule
You may also like this video