Site iconSite icon Janayugom Online

‘വോ​ട്ട​ർ അ​ധി​കാ​ർ യാ​ത്ര’​യ്ക്ക് ഗംഭീര തുടക്കം, ബിജെപി ജയിക്കുന്നത് കള്ളവോട്ട് കൊണ്ട്; രാഹുല്‍ ഗാന്ധി

വോ​ട്ട് ​ചോ​രി​ക്കും വോ​ട്ട് ബ​ന്ദി​ക്കും (വോ​ട്ടു കൊ​ള്ള​ക്കും എ​സ്ഐആ​റി​നും) എ​തി​രെ ലോ​ക്സ​ഭ പ്ര​തി​പ​ക്ഷ നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി​യും ബി​ഹാ​ർ പ്ര​തി​പ​ക്ഷ നേ​താ​വ് തേ​ജ​സ്വി യാ​ദ​വും സം​യു​ക്ത​മാ​യി ന​യി​ക്കു​ന്ന ‘വോ​ട്ട​ർ അ​ധി​കാ​ർ യാ​ത്ര’​യ്ക്ക് ബി​ഹാ​റി​ലെ സാ​സാ​റാ​മി​ൽ തു​ട​ക്കം. ബൈദാൻ മൈതാനത്ത് നടന്ന ചടങ്ങിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പദയാത്ര ഫ്ലാഗ് ഓഫ് ചെയ്തു.

ബിജെപി ജയിക്കുന്നത് കള്ളവോട്ട് കൊണ്ടാണെന്നും ഇന്ത്യൻ ഭരണഘടനയെ സംരക്ഷിക്കാനുള്ള യുദ്ധം നടത്തുന്നതെന്നും രാഹുല്‍ഗാന്ധി യോഗത്തില്‍ പറഞ്ഞു. തന്റെ ചോദ്യങ്ങള്‍ക്ക് തെരഞ്ഞെടുപ്പ് കമ്മിഷന് മറുപടി നല്‍കുന്നില്ല. സിസിടിവി ദൃശ്യങ്ങളോ ഡിജിറ്റല്‍ തെളിവുകളോ കമീഷന്‍ നല്‍കുന്നില്ല. തെരഞ്ഞെടുപ്പ് കമീഷന്‍ എന്താണ് ചെയ്യുന്നതെന്ന് വാര്‍ത്താസമ്മേളനങ്ങളിലൂടെ കോണ്‍ഗ്രസ് തുറന്നുകാട്ടി. ബിഹാറില്‍ മാത്രമല്ല, അസമിലും പശ്ചിമ ബംഗാളിലും മഹാരാഷ്ട്രയിലും വോട്ട് മോഷണം നടന്നുവെന്നും രാഹുല്‍ ഗാന്ധി ആരോപിച്ചു.

16 ദി​വ​സം​ കൊ​ണ്ട് 1300 കി​ലോ​മീ​റ്റ​ർ താ​ണ്ടു​ന്ന യാ​ത്ര 24 ജില്ലകളിലൂടെയും 60 നിയമസഭ മണ്ഡലങ്ങളിലൂടെയും കടന്നുപോകും. സാ​സാ​റാ​മി​ൽ നിന്ന് ഔറംഗബാദ്, നളന്ദ, ഗയ, നവാഡ, ജാമുയി, ലഖിസരായ്, ഷേഖ് പുര, മുംഗർ, ഭഗൽപുർ, കാതിഹാർ, പുർണിയ, അരാരിയ, സോപോൾ, മധുബനി, ധർഭംഗ, മുസാഫർപുർ, സീതാമാർഗ്, മോത്തിഹാരി, പശ്ചിമ ചമ്പാരൻ, ഗോപാൽഗഞ്ച്, സിവാൻ, സരൺ, ഭോജ്പുർ എന്നീ ജില്ലകളിലൂടെയാണ് യാത്ര കടന്നു പോകുന്നത്.

സെ​പ്റ്റം​ബ​ർ ഒ​ന്നി​ന് പ​ട്ന​യി​ലെ ഗാ​ന്ധി മൈ​താ​ന​ത്ത് ഇന്ത്യ സഖ്യ നേതാക്കൾ പങ്കെടുക്കുന്ന മ​ഹാ​റാ​ലി​യോ​ടെ പദയാത്ര സ​മാ​പി​ക്കും. വോ​ട്ട​ർ​പ​ട്ടി​ക തീ​വ്ര പ​രി​ശോ​ധ​ന സം​ബ​ന്ധി​ച്ച് ബോ​ധ​വല്‍ക്കരണം ന​ട​ത്തു​ന്ന​തി​നും വോ​ട്ട് കൊ​ള്ള​യ്ക്കെ​തി​രെ ജ​ന​വി​കാ​രം ഉ​ണ​ർ​ത്തു​ന്ന​തി​നും​ വേ​ണ്ടി​യാ​ണ് കോൺഗ്രസ് ‘വോ​ട്ട​ർ അ​ധി​കാ​ർ യാ​ത്ര’​ സം​ഘ​ടി​പ്പി​ക്കു​ന്നത്. ബിഹാറിലെ വോട്ടർപട്ടികയിൽ നിന്ന് 65 ലക്ഷം പേരുകളാണ് തെരഞ്ഞെടുപ്പ് കമ്മിഷൻ നീക്കം ചെയ്യപ്പെട്ടത്.

Eng­lish sum­ma­ry: Vot­er Adhikar Yatra’ got off to a grand start

you may also like this video:

Exit mobile version