ബീഹാറിലെ ലക്ഷക്കണക്കണക്കിന് പൗരന്മാരുടെ വോട്ടവകാശം ഹനിക്കുന്ന വോട്ടര്‍ പട്ടിക പ്രത്യേക തീവ്ര പുനപരിശോധനയ്ക്ക് (എസ്ഐആര്‍) എതിരായ പ്രതിപക്ഷത്തിന്റെ മഹാപ്രക്ഷോഭത്തിന് ഇന്ന് തുടക്കമാകും. രാവിലെ തന്നെ പ്രതിപക്ഷ എംപിമാര്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആസ്ഥാനത്തേക്ക് മാര്‍ച്ച് നടത്തും.
ബിജെപി–തെരഞ്ഞെടുപ്പ് കമീഷൻ അവിശുദ്ധ കൂട്ടുകെട്ടിന്റെ വോട്ടുമോഷണം അവസാനിപ്പിക്കുകതുടങ്ങിയ മുദ്രാവാക്യങ്ങൾ ഉയരും. ഇന്ത്യ കൂട്ടായ്‌മയുടെ സഭാനേതാക്കൾ തെരഞ്ഞെടുപ്പ് കമീഷനെ കാണാൻ സമയം തേടി. ഇന്ത്യകൂട്ടായ്‌മ എംപിമാർക്കും നേതാക്കൾക്കും തിങ്കളാഴ്‌ച രാജ്യസഭാ പ്രതിപക്ഷനേതാവ് മല്ലികാർജുൻ ഖാർഗെ വിരുന്ന് ഒരുക്കിയിട്ടുണ്ട്. തുടർപ്രക്ഷോഭങ്ങൾ ചർച്ചയിൽ തീരുമാനിക്കും.

