Site iconSite icon Janayugom Online

വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു

ഈ വര്‍ഷത്തെ പ്രത്യേക സംക്ഷിപ്ത വോട്ടർ പട്ടിക പുതുക്കലുമായി ബന്ധപ്പെട്ട് കേരളത്തിലെ പുതിയ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. കേരള ചീഫ് ഇലക്ടറൽ ഓഫീസറുടെ വെബ്‌സൈറ്റിലും (www.c­eo.ker­ala.gov.in), താലൂക്ക് ഓഫീസുകൾ, വില്ലേജ് ഓഫീസുകൾ എന്നിവിടങ്ങളിലും ബൂത്ത് ലെവൽ ഓഫീസർ (ബിഎൽഒ) മാരുടെ കൈവശവും പട്ടിക പരിശോധനയ്ക്ക് ലഭിക്കും. 2021 ലെ അന്തിമ വോട്ടർ പട്ടിക പ്രകാരം 2,67,31,509 വോട്ടർമാരാണ് ഉണ്ടായിരുന്നത്.

ഇപ്പോഴത്തെ പട്ടികയിൽ 2,74,57,831 വോട്ടർമാരുണ്ട്. 7,26,322 വോട്ടർമാരുടെ വർധനവാണുള്ളത്. 1,41,30,977 സ്ത്രീ വോട്ടർമാരും 1,33,26,573 പുരുഷ വോട്ടർമാരും 281 ട്രാൻസ്‌ജെൻഡർ വോട്ടർമാരുമുണ്ട്. മലപ്പുറ (32,96,602)ത്താണ് കൂടുതൽ വോട്ടർമാർ. 92,486 എൻആർഐ വോട്ടർമാരുണ്ട്. 18–19 പ്രായത്തിലുള്ള 255497 വോട്ടർമാരുണ്ട്. വോട്ടർ പട്ടികയിൽ പേര് ചേർക്കുവാനും വോട്ടർമാർക്ക് അനുവദനീയമായ മറ്റ് മാറ്റങ്ങൾ വരുത്തുവാനും ഓൺലൈനിൽ (www.nvsp.in) അപേക്ഷിക്കാം.

eng­lish sum­ma­ry; vot­er list published

you may also like this video;

Exit mobile version