Site iconSite icon Janayugom Online

വോട്ട് ചെയ്യാൻ വിഐപി പരിഗണന; ഹേമ മാലിനിക്കെതിരെ വോട്ടർമാരുടെ പ്രതിഷേധം

മഹാരാഷ്ട്ര തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിന്റെ ഭാഗമായി വോട്ട് ചെയ്യാനെത്തിയ ബിജെപി എം പിയും നടിയുമായ ഹേമ മാലിനിക്കെതിരെ വോട്ടർമാരുടെ പ്രതിഷേധം. ഇന്ന് (ജനുവരി 15) രാവിലെ മുംബൈയിലെ പോളിങ് ബൂത്തിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കവെയാണ് ക്യൂവിൽ നിന്നവർ നടിക്കെതിരെ തിരിഞ്ഞത്. മണിക്കൂറുകളോളം വരി നിന്നവരെ മറികടന്ന് ഹേമ മാലിനിക്ക് പ്രത്യേക പരിഗണന നൽകി വോട്ട് ചെയ്യാൻ അനുവദിച്ചതാണ് പ്രതിഷേധത്തിന് കാരണമായത്.

“ഞങ്ങൾ കഴിഞ്ഞ 60 വർഷമായി ഇവിടെ വോട്ട് ചെയ്യുന്നു, ഇത്രയും മോശം മാനേജ്മെന്റ് ആദ്യമായാണ്. രാവിലെ 7.45 മുതൽ വരിയിൽ നിൽക്കുകയാണ് ഞാൻ, എന്നാൽ 9.30ഓടെയാണ് വോട്ട് ചെയ്യാനായത്. ആർക്കും ഒരു ഉത്തരവാദിത്തവുമില്ല,” എന്ന് ഒരാൾ പരസ്യമായി നടിയോട് പരാതിപ്പെട്ടു. മുംബൈയിലെ 227 വാർഡുകളിലേക്കുള്ള വോട്ടെടുപ്പ് ഇന്നാണ് നടക്കുക. വെള്ളിയാഴ്ചയാണ് (ജനുവരി 16) വോട്ടെണ്ണൽ.

Exit mobile version