Site iconSite icon Janayugom Online

മഹാരാഷ്ട്രയിലും, ജാര്‍ഖണ്ഡിലും വോട്ടെടുപ്പ് പുരോഗമിക്കുന്നു

മഹാരാഷ്‌ട്രയിലെ 288 നിയമസഭാ മണ്ഡലങ്ങളിലും ജാർഖണ്ഡിൽ രണ്ടാം ഘട്ടത്തിൽ ഉൾപ്പെട്ട 38 നിയമസഭാ മണ്ഡലങ്ങളിലും വോട്ടെടുപ്പ്‌ ആരംഭിച്ചു.മഹാരാഷ്‌ട്രയിൽ പകൽ ഏഴു മുതൽ ആറു വരെയും ജാർഖണ്ഡിൽ ഏഴു മുതൽ അഞ്ചു വരെയുമാണ്‌ പോളിങ്‌.

ആറര മുതൽ എക്‌സിറ്റ്‌പോൾ ഫലങ്ങൾ പുറത്തുവരും. ശനിയാഴ്‌ചയാണ്‌ വോട്ടെണ്ണൽ.നാല്‌ സംസ്ഥാനങ്ങളിലെ 15 നിയമസഭാ മണ്ഡലങ്ങളിലും മഹാരാഷ്ട്രയിലെ നാന്ദേദ്‌ ലോക്‌സഭാ മണ്ഡലത്തിലും ഉപതെരഞ്ഞെടുപ്പുണ്ട്‌. ജാർഖണ്ഡിൽ ജെഎംഎം മുന്നണിയും ബിജെപി നേതൃത്വത്തിലുള്ള എൻഡിഎയും തമ്മിലാണ്‌ പ്രധാന മത്സരം.യുപിയിൽ ഒമ്പത്‌ നിയമസഭാ മണ്ഡലത്തിലേക്കും പഞ്ചാബിൽ നാല്‌ സീറ്റിലേക്കും ഉത്തരാഖണ്ഡിൽ ഒരു സീറ്റിലും വോട്ടെടുപ്പ്‌ നടക്കുന്നു. 

Exit mobile version