തെലങ്കാന നിയമസഭ തിരഞ്ഞെടുപ്പിലേക്കുള്ള വോട്ടെടുപ്പ് പുരോഗമിക്കുന്നു. ഇന്ന് രാവിലെ 7മണിയോടെ തന്നെ മിക്കവാറും എല്ലാ ബൂത്തുകളിലും വോട്ടെടുപ്പ് ആരംഭിച്ചു.ഭരണകക്ഷിയായ ബിആര്‍എസ് മൂന്നാം വിജയം ലക്ഷ്യം വെയ്ക്കുമ്പോള്‍ അധികാരം പിടിച്ചെടുക്കാനാണ് കോണ്‍ഗ്രസ് ശ്രമം.
ജനക്ഷേമ പദ്ധതികള്‍, സംസ്ഥാന രൂപീകരണ സമര നായകനായ കെ സി ആർ തുടങ്ങിയ ഘടകങ്ങളിലാണ് ബി ആർ എസിന്റെ ഇത്തവണത്തേയും പ്രതീക്ഷ.
എന്നാല്‍ അയല്‍ സംസ്ഥാനമായ കർണാടകയിലെ വിജയത്തിന്റെ ആവേശത്തിലാണ് കോണ്‍ഗ്രസ്. കർണാടകയിലെ വിജയം തെലങ്കാനയിലും ആവർത്തിക്കുമെന്ന് അവകാശപ്പെടുന്ന അവർ ഇരു സംസ്ഥാനങ്ങളിലും ഏകദേശം സമാനമായ വാഗ്ദാന തിരഞ്ഞെടുപ്പിന് നല്‍കിയിരിക്കുന്നത്. ബി ആർ എസും ബി ജെ പിയും രഹസ്യമായി ഒത്തുകളിക്കുന്നുവെന്ന ആരോപണവും കോണ്‍ഗ്രസ് സജീവമായി ഉയർത്തുന്നുണ്ട്. ഇതിലൂടെ ന്യൂനപക്ഷ വോട്ടുകള്‍ തങ്ങളുടെ പെട്ടിയില്‍ എത്തിക്കാന്‍ കഴിയുമെന്നാണ് കോണ്‍ഗ്രസ് വിശ്വാസം.
ഡൽഹി മദ്യ കുംഭകോണത്തിൽ റാവുവിന്റെ മകൾ കെ കവിതയെ കേന്ദ്ര ഏജൻസികൾ അറസ്റ്റ് ചെയ്യാത്തതും ബി ജെ പി , ബി ആർ എസ് ധാരണയായി കോണ്‍ഗ്രസ് ആരോപിക്കുന്നു.എൻ ഡി എയിൽ സ്ഥാനം തേടി മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവു തന്നെ സമീപിച്ചുവെന്ന പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ പ്രസ്താവനയും കോൺഗ്രസിന് നേട്ടമായി.
English Summary:
Voting is in progress in Telangana
You may also like this video: