Site iconSite icon Janayugom Online

വോട്ടിങ് മെഷീനുകള്‍ മാറ്റി; ആരോപണവുമായി ഭൂപേഷ് ബാഗേല്‍

വോട്ടിങ് മെഷീന്‍ മാറ്റിയെന്ന ഗുരുതര ആരോപണവുമായി ഛത്തീസ്ഗഢ് മുന്‍ മുഖ്യമന്ത്രി ഭൂപേഷ് ബാഗേല്‍ രംഗത്ത്. തന്റെ പ്രദേശമായ രാജ്നന്ദ്ഗാവില്‍ വോട്ടിങ് മെഷീനുകള്‍ മാറ്റിയെന്ന ആരോപണമാണ് അദ്ദേഹം ഉന്നയിച്ചിരിക്കുന്നത്. ഫോം 17 സിയില്‍ നല്‍കിയ വിവരം അനുസരിച്ച് രാജ്നാദ്ഗാവില്‍ നിരവധി മെഷീനുകളുടെ നമ്പര്‍ മാറിയിട്ടുണ്ടെന്നും പറയുന്നു. 

മറ്റു ലോക് സഭാ മണ്ഡലത്തില്‍ നിന്നും സമാനമായ രീതിയില്‍ പരാതികള്‍ ലഭിച്ചിട്ടുണ്ട് . ഇത്തരം മാറ്റം ആയിരക്കണക്കിന് വോട്ടുകളെ ബാധിക്കും മെഷീന്‍ നമ്പരുകളുടെ പട്ടികയും ബാഗേല്‍ പുറത്തുവിട്ടിട്ടുണ്ട്. വോട്ട് ചെയ്യുന്നതിന് മുമ്പ് മെഷീന്‍ നമ്പര്‍ മറ്റൊന്നായിരുന്നു വോട്ടെണ്ണുന്നതിന് മുമ്പ് അത് മറ്റൊന്നായി മാറിയെന്നതിനുള്ള തെളവുകള്‍ അദ്ദേഹം നിരത്തുന്നുണ്ട്. 

ബാഗേല്‍ പങ്കുവെച്ച പട്ടികയില്‍ കവര്‍ധ, ഖൈര്‍ഗഡ് , രാജ്നന്ദ്ഗാവ് , ഡോങ്കര്‍ഗാവ് എന്നീ ബൂത്തുകളെ പരാമര്‍ശിച്ചിട്ടുണ്ട്. ഈ ലിസ്റ്റ് പ്രകാരം ഏപ്രില്‍ 17ന് ഈ ബൂത്തുകളില്‍ നല്‍കിയ മെഷീനുളുടെയും ഏപ്രില്‍ 26ന് സീല്‍ ചെയ്ത മെഷീനുകളുടെയും നമ്പരുകള്‍ പൊരുത്തപ്പെടുന്നില്ല. തെരഞ്ഞെടുപ്പ് കമ്മിഷന്റെ കണക്ക് പ്രകാരമാണ് യന്ത്രങ്ങളുടെ നമ്പരെന്നും പട്ടികയില്‍ എഴുതിയിട്ടുണ്ട്. രാജ്നന്ദ്ഗാവിലെ റിട്ടേണിംഗ് ഓഫിസർ ക്രമക്കേടുകളും സംഖ്യകളിലെ പൊരുത്തക്കേടുകളും നിഷേധിച്ചു.

Eng­lish Summary:Voting machines were changed; Bhu­pesh Bagel with the allegation
You may also like this video

Exit mobile version