Site icon Janayugom Online

പാകിസ്ഥാനിൽ ഇന്ന് വോട്ടെടുപ്പ്

പ്രദേശിക സമയം രാവിലെ ഒമ്പതുമുതല്‍ വൈകിട്ട് അഞ്ചുവരെ 90,582 പോളിങ് ബൂത്തുകളിലായാണ് പാകിസ്ഥാനില്‍ വോട്ടിങ് നടക്കുക. ഇലക്ട്രോണിക് വോട്ടിങ് മെഷീനുകള്‍ ഉപയോഗിക്കില്ല. ബാലറ്റ് ബോക്സുകള്‍ എണ്ണിത്തിട്ടപ്പെടുത്തിയാണ് വിജയിയെ പ്രഖ്യാപിക്കുക. 24.1 കോടിയാണ് ജനസംഖ്യ. 12.8 പേര്‍ക്ക് വോട്ട് ചെയ്യാന്‍ കഴിയും. പാകിസ്ഥാന്‍ ദേശീയ അസംബ്ലിയില്‍ 336 സീറ്റുകളാണുള്ളത്. 266 സീറ്റിലേക്കാണ് നേരിട്ടുള്ള നിയമനം. 60 സീറ്റുകള്‍ സ്ത്രീകള്‍ക്കും പത്തെണ്ണം അമുസ്ലീങ്ങള്‍ക്കുമായി സംവരണം ചെയ്തിട്ടുള്ളതാണ്. 5121 സ്ഥാനാര്‍ത്ഥികളാണ് മത്സരരംഗത്തുള്ളത്. ഓരോ സീറ്റിലും ശരാശരി 19 സീറ്റുകള്‍. ഇതില്‍ 94 ശതമാനം വരുന്ന 4809 പേര്‍ പുരുഷന്മാരാണ്. 312 സ്ത്രീകളും രണ്ട് ട്രാന്‍സ്ജന്‍ഡര്‍ സ്ഥാനാര്‍ത്ഥികളും മത്സരിക്കുന്നുണ്ട്.

ജയിക്കുന്ന സ്ഥാനാര്‍ത്ഥികള്‍ ദേശീയ അസംബ്ലി അംഗങ്ങളാകും. സ്വതന്ത്രസ്ഥാനാര്‍ത്ഥികള്‍ക്ക് തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് ശേഷം ഏതെങ്കിലും പാര്‍ട്ടിയുടെ ഭാഗമാകാന്‍ കഴിയും. ദേശീയ അസംബ്ലി ചേര്‍ന്ന് നേതാവിനെ തെരഞ്ഞെടുക്കും. അദ്ദേഹം പ്രധാനമന്ത്രിയാകും. സര്‍ക്കാര്‍ രൂപീകരണത്തിന് കുറഞ്ഞത് 169 അംഗങ്ങളുടെ ഭൂരിപക്ഷം ആവശ്യമാണ്. 160 രാഷ്ട്രീയ പാര്‍ട്ടികളാണ് പാക് തെരഞ്ഞെടുപ്പ് കമ്മിഷനില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

നവാസ് ഷെരീഫിന്റെ പാകിസ്ഥാന്‍ മുസ്ലീം ലീഗ് (നവാസ്), ബിലാവല്‍ ഭൂട്ടോയുടെ പാകിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടി എന്നിവയാണ് പ്രധാന പോരാട്ടം നടത്തുന്നത്. ജയിലില്‍ കഴിയുന്ന ഇമ്രാന്‍ ഖാന്റെ പാകിസ്ഥാന്‍ തെഹ്‌രീക് ഇന്‍സാഫ് പാര്‍ട്ടി അംഗങ്ങള്‍ക്ക് വിലക്കുള്ളതിനാല്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥികളായാണ് മത്സരിക്കുന്നത്. ഇമ്രാന്‍ ഖാന്‍ തെരഞ്ഞെടുപ്പില്‍ നിര്‍ണായക സ്വാധീനം ചെലുത്തുന്നുണ്ട്.

Eng­lish Sum­ma­ry: Vot­ing today in Pakistan
You may also like this video

Exit mobile version