Site icon Janayugom Online

വി ആര്‍ ചൗധരി വ്യോമസേനാ മേധാവി

എയര്‍ മാര്‍ഷല്‍ വിവേക് റാം ചൗധരി വ്യോമസേനാ മേധാവിയാവും. നിലവില്‍ സേനയുടെ ഉപ മേധാവിയാണ് ഇദ്ദേഹം. ഇപ്പോള്‍ സ്ഥാനം വഹിക്കുന്ന എയര്‍ ചീഫ് മാര്‍ഷല്‍ ആര്‍ കെ എസ് ബദൂരിയ 30 ന് വിരമിക്കുന്ന ഒഴിവിലേക്കാണ് നിയമനം. 

1982 ല്‍ യുദ്ധവിമാനങ്ങളുടെ പൈലറ്റായാണ് വി ആര്‍ ചൗധരി വ്യോമസേനയില്‍ ചേരുന്നത്. നാഷണല്‍ ഡിഫന്‍സ് അക്കാദമിയിലേയും വെല്ലിംഗ്ടണ്ണിലെ ഡിഫന്‍സ് സര്‍വ്വീസസ് സ്റ്റാഫ് കോളേജിലേയും പൂര്‍വ്വ വിദ്യാര്‍ഥിയാണ് ഇദ്ദേഹം. വെസ്റ്റേണ്‍ എയര്‍ കമാന്‍ഡിന്റെ എയര്‍ ഓഫീസര്‍ കമാന്‍ഡിംഗ് ഇന്‍ ചീഫ് ആയും സേവനമനുഷ്ടിച്ചിട്ടുണ്ട്. വായുസേനാ മെഡല്‍, അതി വിശിഷ്ട സേവാ മെഡല്‍, പരംവിശിഷ്ട് സേവാ മെഡല്‍ തുടങ്ങിയ ബഹുമതികള്‍ക്കും അര്‍ഹനായിട്ടുണ്ട്.
eng­lish summary;VR Chaud­hary Chief of Air Staff
you may also like this video;

Exit mobile version