Site iconSite icon Janayugom Online

തൃശൂര്‍പൂരം കലക്കിയതിന് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യമെന്ന് വി എസ് സുനില്‍കുമാര്‍

v s sunilv s sunil

തൃശൂര്‍പൂരംകലക്കിയത് യാദൃശ്ചികം എന്ന് പറയാനാവില്ലെന്നും, രാഷ്ട്രീയ ലക്ഷ്യത്തോടെ ആസൂത്രിത ഗൂഢാലോചന നടന്നുവെന്നും വി എസ് സുനില്‍കുമാര്‍. അന്വേഷണം പ്രഖ്യാപിച്ചത് മുഖ്യമന്ത്രിയാണ്. നാല് മാസത്തിന് ശേഷം അന്വേഷണമില്ലെന്ന മറുപടി ഞെട്ടിക്കുന്നതാണ്. മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയത് സര്‍ക്കാരിന്റെ ഭാഗത്ത് ഏതെങ്കിലും ഉണ്ടെങ്കില്‍ അത് വേഗത്തില്‍ ആവട്ടെ എന്ന് കരുതിയാണ്. അന്വേഷണമേ ഉണ്ടായിട്ടില്ല എന്ന റിപ്പോർട്ട് അംഗീകരിക്കാൻ ആവില്ല.

പോലീസ് ആസ്ഥാനത്തുനിന്ന് കൊടുത്ത മറുപടി ഞെട്ടൽ ഉണ്ടാക്കുന്നതാണ്. ജനങ്ങളെ വിഡ്ഢിയാക്കുന്ന മറുപടിയാണിത്..പൂരം കലക്കയതിനു പിന്നില്‍ ആരൊക്കെയന്നറിയാന്‍ ചീഫ് സെക്രട്ടരിക്കും ഡിജിപിക്കും വിവരാവകാശ അപേക്ഷ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. യാതൊരു തരത്തിലുള്ള മറുപടിയുമില്ലാതെ നീട്ടി കൊണ്ടുപോകാൻ ആണെങ്കിൽ തനിക്കറിയുന്ന കാര്യങ്ങൾ ജനങ്ങളോട് തുറന്നു പറയും.ആർക്കാണ് പങ്ക് എന്നുള്ളത് അടക്കം പുറത്തുവരണം. സിസിടിവി ദൃശ്യങ്ങൾ അടക്കം അവിടെയുണ്ട്.പൂരപ്പറമ്പിൽ എം ആര്‍ അജിത്കുമാറിന്റെ സാന്നിധ്യം കണ്ടില്ല.മൂന്ന് ഐപിഎസ് ഓഫീസർമാരെ കണ്ടു.

പോലീസ് പറഞ്ഞിട്ടല്ല പൂരം നിർത്തിവക്കാൻ പറഞ്ഞത്.കൊച്ചിൻ ദേവസ്വം ബോർഡോ കളക്ടറേ അല്ല പൂരം നിർത്തിവെക്കാൻ പറഞ്ഞത്.മേളം പകുതി വച്ച് നിർത്താൻ പറഞ്ഞതാരാണ്.വെടിക്കെട്ട് നടത്തില്ല എന്ന് പ്രഖ്യാപിച്ചത് ആരാണ്.എന്തടിസ്ഥാനത്തിലാണ് ഇവയെല്ലാം നിർത്തിവെക്കാൻ പറഞ്ഞത്.അതിനു കാരണക്കാരായ ആൾക്കാർ ആരൊക്കെയാണ് എന്ന് അറിയണം 

ആർഎസ്എസ് നേതാക്കളും വിശ്വഹിന്ദു പരിഷത്ത് നേതാക്കളും സുരേഷ് ഗോപിയും അവിടെയുണ്ടായിരുന്നു.സുരേഷ് ഗോപി വന്നത് ആംബുലൻസിലാണ്.രോഗികളെ കൊണ്ടുവരേണ്ട ആംബുലൻസ് എങ്ങനെ ദേവസ്വം ഓഫീസിലേക്ക് വന്നു.തെരഞ്ഞെടുപ്പിനെക്കാൾ ഉപരി തൃശ്ശൂർ പൂരം നാളെയും നടക്കേണ്ടതുണ്ട് അതുകൊണ്ട് സത്യം പുറത്ത് വരണമെന്നും വിഎസ് സുനില്‍കുമാര്‍ പറഞ്ഞു

Exit mobile version