ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇലക്ട്രോണിക് വോട്ടിങ് മെഷീനില്‍ രേഖപ്പെടുത്തുന്ന മുഴുവന്‍ വോട്ടുകള്‍ക്കും വിവിപാറ്റ് ഏര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ സുപ്രീം കോടതിയില്‍ വാദം പൂര്‍ത്തിയായി. കേസില്‍ വാദം കേട്ട ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ദീപാങ്കര്‍ ദത്ത എന്നിവരുള്‍പ്പെട്ട ബെഞ്ച് ഹര്‍ജികള്‍ വിധിപറയാനായി മാറ്റി. നിലവിലെ സംവിധാന പ്രകാരം നാലു കോടി ഇവിഎം മെഷീനുകളില്‍ രേഖപ്പെടുത്തിയ വോട്ടുകളും വിവി പാറ്റ് സ്ലിപ്പുകളുമായി ഒത്തു നോക്കിയിട്ടും വോട്ടുകളുടെ എണ്ണത്തില്‍ വ്യത്യാസം കണ്ടെത്താനായില്ലെന്നാണ് തെരഞ്ഞെടുപ്പ് കമ്മിഷന്‍ കോടതിയെ അറിയിച്ചത്.
English Summary: VV PAT adjourned for judgment
You may also like this video