വൈപ്പിൻ വിഷമദ്യ ദുരന്തത്തിന്റെ അവസാനത്തെ ഇരയും മരിച്ചു. അയ്യമ്പിള്ളി കരുത്തേരി വീട്ടിൽ നടേശൻ (80) ആണ് മരിച്ചത്. 44 വകര്‍ഷങ്ങള്‍ക്ക് മുമ്പാണ് വിഷമദ്യ ദുരന്തം ഉണ്ടാകുന്നത്. വിഷമദ്യം കഴിച്ചതിനെ തുടർന്ന് നടേശന് പൂർണമായും കാഴ്ചശക്തി നഷ്ടപ്പെട്ടിരുന്നു. ദുരന്തത്തിന് മുമ്പ് പെട്ടി ഓട്ടോറിക്ഷ ഡ്രൈവറായി ജോലി ചെയ്തിരുന്ന നടേശൻ, പിൽക്കാലത്ത് വീടിന് സമീപത്ത് പെട്ടിക്കട നടത്തിയാണ് ജീവിച്ചത്. ഏറെക്കാലമായി വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് പൂർണമായും കിടപ്പിലായിരുന്നു. ചെറായി പൊതുശ്മശാനത്തിൽ മൃതദേഹം സംസ്‌കരിച്ചു. ഭാര്യ വിശാല. പ്രദീപ്, ദിലീപ്, സജീവ്, പ്രിയ എന്നിവർ മക്കളാണ്.
44 വകര്‍ഷങ്ങള്‍ക്ക് മുമ്പേ നടന്ന വൈപ്പിൻ വിഷമദ്യ ദുരന്തം; അവസാനത്തെ ഇരയും യാത്രയായി

