പത്രപ്രവർത്തകരുടെ വേതന പരിഷ്കരണത്തിനുള്ള വേജ്ബോർഡ് ഉടൻ രൂപീകരിക്കണമെന്ന് കേരള പത്രപ്രവർത്തക യൂണിയൻ (കെയുഡബ്ല്യുജെ) സംസ്ഥാന സമ്മേളനം ആവശ്യപ്പെട്ടു. ലേബർ കോഡിലൂടെ ഇല്ലാതായ വർക്കിങ് ജേർണലിസ്റ്റ് ആക്ട് പുനഃസ്ഥാപിക്കാൻ കേന്ദ്ര ഗവണ്‍മെന്റ് തയാറാകണം. പത്രപ്രവർത്തക പെൻഷൻ പദ്ധതിയിലെ അപാകതകൾ പരിഹരിക്കുക, കെ എം ബഷീർ കൊല്ലപ്പെട്ട കേസിന്റെ വിചാരണ വേഗത്തിലാക്കുക തുടങ്ങിയ പ്രമേയങ്ങൾ സമ്മേളനം അംഗീകരിച്ചു.
ചർച്ചകൾക്ക് ജനറൽ സെക്രട്ടറി ഇ എസ് സുഭാഷ് മറുപടി പറഞ്ഞു. പ്രസിഡന്റ് കെ പി റെജി സംസാരിച്ചു. പുതിയ പ്രസിഡന്റായി തെരഞ്ഞെടുത്ത എം വി വിനീതയും ജനറൽ സെക്രട്ടറി ആർ കിരൺബാബുവും ചുമതലയേറ്റു. സമാപന സമ്മേളനം പ്രതിപക്ഷനേതാവ് വി ഡി സതീശൻ ഉദ്ഘാടനം ചെയ്തു. എം വി വിനീത അധ്യക്ഷയായി.
ചെങ്കൽ രാജശേഖരൻ നായർ, എസ് ജയശങ്കർ, കെഎൻഇഎഫ് സംസ്ഥാന പ്രസിഡന്റ് എസ് ജോൺസൺ, സാനു ജോർജ് തോമസ് എന്നിവർ സംസാരിച്ചു. യൂണിയൻ സംസ്ഥാന ട്രഷററായി സുരേഷ് വെള്ളിമംഗലം (ദേശാഭിമാനി), വൈസ് പ്രസിഡന്റുമാരായി ആർ ജയപ്രസാദ് (മാതൃഭൂമി ), സീമാ മോഹൻലാൽ (ദീപിക), സെക്രട്ടറിമാരായി പി ആർ റിസിയ (ജനയുഗം), എം ഷജിൽകുമാർ ( മനോരമ ), അഞ്ജനാ ശശി (മാതൃഭൂമി) എന്നിവരെ തെരഞ്ഞടുത്തു. ദിനേശ് കൃഷ്ണനും ജി രാജേഷ് കുമാറും തെരഞ്ഞെടുപ്പു നടപടികൾ നിയന്ത്രിച്ചു.
English Summary:Wage Board to be set up soon: KUWJ
You may also like this video