ആറന്മുള മാലക്കര റൈഫിൾ ക്ലബ്ബിൻ്റെ മതിലിടിഞ്ഞ് വീണ് രണ്ട് അതിഥിത്തൊഴിലാളികൾ മരിച്ചു. സംഭവത്തിൽ ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു. മൂന്നുമണിയോടെയാണ് അപകടം നടന്നത്. നാലു തൊഴിലാളികളാണ് അപകടസമയത്ത് സ്ഥലത്തുണ്ടായിരുന്നത്. ഉടൻ തന്നെ കോഴഞ്ചേരി ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും രണ്ട് പേരുടെ ജീവൻ രക്ഷിക്കാനായില്ല. ആന്റോ ആന്റണി എം.പി., ആരോഗ്യമന്ത്രി വീണാ ജോർജ് എന്നിവർ സ്ഥലം സന്ദർശിച്ചു.
പത്തനംതിട്ടയിൽ നിർമാണത്തിനിടെ മതിൽ ഇടിഞ്ഞുവീണു; രണ്ട് തൊഴിലാളികൾ മരിച്ചു

