Site iconSite icon Janayugom Online

ഡല്‍ഹിയില്‍ കനത്ത മഴയിൽ മതിൽ ഇടിഞ്ഞു വീണ് അപകടം; ഏഴ് മരണം

ഡല്‍ഹിയില്‍ കനത്ത മഴയിൽ മതിൽ ഇടിഞ്ഞുവീണുണ്ടായ അപകടത്തില്‍ ഏഴ് പേർ മരിച്ചു. മരിച്ചവരിൽ 2 സ്ത്രീകളും രണ്ടു കുട്ടികളും ഉൾപ്പെടുന്നുണ്ട്. ജയിത്പൂരില്‍ ഇന്ന് രാവിലെയാണ് സംഭവം നടന്നത്. മതില്‍ ഇടിഞ്ഞ് വീടിന് മുകളിലേക്ക് വീഴുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഉടന്‍ തന്നെ അഗ്നിശമന സേനയും പൊലീസും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തി. അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടന്നവരെ ഉടന്‍ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഏഴ് പേര്‍ മരിക്കുകയായിരുന്നു. നാല് പേര്‍ ആശുപത്രിയിൽ ചികിത്സയിലാണ്. സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.

Exit mobile version