മഹാരാഷ്ട്രയിലെ നാഗ്പൂരിൽ നിർമാണത്തിലിരുന്ന ക്ഷേത്രത്തിന്റെ മതിൽ ഇടിഞ്ഞുവീണ് 17 തൊഴിലാളികൾക്ക് പരിക്കേറ്റു. കൊരാടി മഹാലക്ഷ്മി ജഗ്താംബ മന്ദിറിൻ്റെ കവാടമാണ് അപകടത്തിൽപ്പെട്ടത്. പരിക്കേറ്റവരിൽ മൂന്ന് പേരുടെ നില അതീവ ഗുരുതരമാണ്. അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടന്ന തൊഴിലാളികളെ എൻ ഡി ആർ എഫ് സംഘവും നാട്ടുകാരും ചേർന്നാണ് പുറത്തെടുത്തത്. ഇന്നലെ രാത്രിയാണ് സംഭവം നടന്നത്. നിർമ്മാണത്തിനായി ഉപയോഗിക്കുന്ന യന്ത്രങ്ങളുടെ അമിതമായ വൈബ്രേഷനാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.
നാഗ്പൂരില്‍ നിര്‍മാണത്തിലിരുന്ന ക്ഷേത്രമതില്‍ ഇടിഞ്ഞുവീണു; 17 തൊഴിലാളികള്‍ക്ക് പരുക്ക്

