വിവാദ വഖഫ് നിയമഭേദഗതി ബില്ലില്‍ സംയുക്ത പാര്‍ലമെന്ററി സമിതിക്ക് (ജെപിസി) മുന്നില്‍ ലഭിച്ചത് 84 ലക്ഷം നിര്‍ദേശങ്ങള്‍. വ്യാപക എതിര്‍പ്പിന് പിന്നാലെ വിവാദ ബില്‍ പരിശോധിക്കാന്‍ സംയുക്ത പാര്‍ലമെന്ററി സമിതിക്ക് കൈമാറുകയായിരുന്നു. തുടര്‍ന്നാണ് ഇ മെയില്‍ വഴി രാജ്യമാകെ നിന്ന് 84 ലക്ഷം നിര്‍ദേശങ്ങള്‍ സമിതിക്ക് മുന്നിലെത്തിയത്.
ജനങ്ങളില്‍ നിന്നും സംഘടനകളില്‍ നിന്നും വിവാദ ബില്ലില്‍ നിര്‍ദേശവും അഭിപ്രായവും ജെപിസി നേരത്തെ ക്ഷണിച്ചിരുന്നു. ഇന്നലെയായിരുന്നു അവസാന തീയതി. ബില്ലുമായി ബന്ധപ്പെട്ട് എല്ലാ കക്ഷികളുമായി ചര്‍ച്ച നടത്തുമെന്ന് സമിതി അധ്യക്ഷന്‍ ജഗദാംബിക പാല്‍ അറിയിച്ചു. ബില്ലിലെ വ്യവസ്ഥകള്‍ സംബന്ധിച്ച് വിശദമായ ചര്‍ച്ചയാണ് സമിതി ലക്ഷ്യം വയ്ക്കുന്നത്.
ഇതിന്റെ ഭാഗമായി ദേശവ്യാപകമായി നിര്‍ദേശങ്ങളും അഭിപ്രായങ്ങളും സ്വരുപിക്കും.