വഖഫ് ബിൽ ഇന്ത്യൻ ജനാധിപത്യത്തിനെതിരായ ആക്രമണം എന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. വഖഫ് ഭേദഗതി ബില്ലിനെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്നും അദ്ധേഹം കൂട്ടിച്ചേര്‍ത്തു. പ്രതിഷേധിത്തിന്‍റെ ഭാഗമായി സ്റ്റാലിൻ ഉൾപ്പടെയുള്ള ഡി എം കെ എം എൽ എമാർ കറുത്ത ബാഡ്ജണിഞ്ഞാണ് നിയമസഭയിൽ എത്തിയത്. ബിൽ ഇന്ത്യയുടെ അഖണ്ഡതക്കെതിരായ നീക്കമാണ്. നിരവധി രാഷ്ട്രീയപാർട്ടികളാണ് വഖഫ് ബില്ലിനെ എതിർത്തത്. 232 പാർലമെന്റ് അംഗങ്ങൾ ബില്ലിനെ എതിർത്ത് വോട്ട് ചെയ്തു. 288 പേർ അനുകൂലമായി വോട്ട് ചെയ്യുകയും ചെയ്തു. ബില്ലിനെ എതിർക്കുന്ന അംഗങ്ങളുടെ എണ്ണം ഉയർന്നിട്ടും ഭേദഗതികളില്ലാതെയാണ് ബിൽ പാസാക്കിയത്. ഇതിനെതിരെ നിയമസഭയിൽ പ്രമേയം പാസാക്കുകയാണെന്നും സ്റ്റാലിൻ കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ ദിവസം പുലർച്ചെയോടെയാണ് വഖഫ് ഭേദഗതി ബിൽ പാസാക്കിയത്. പ്രതിപക്ഷം വലിയ എതിർപ്പ് ഉയർത്തിയെങ്കിലും അതൊന്നും പരിഗണിക്കാതെയായിരുന്നു ബിൽ പാസാക്കിയത്. ബില്ലിൽ പ്രതിപക്ഷം ഭേദഗതികൾ നിർദേശിച്ചുവെങ്കിലും അതെല്ലാം തള്ളുകയായിരുന്നു.

