Site iconSite icon Janayugom Online

യുദ്ധക്കുറ്റം; റഷ്യന്‍ സെെനികന്‍ കുറ്റസമ്മതം നടത്തി

യുദ്ധക്കുറ്റങ്ങള്‍ക്ക് ഉക്രെയ്‍നില്‍ വിചാരണ നേരിടുന്ന ആദ്യ റഷ്യന്‍ സെെനികന്‍ കുറ്റസമ്മതം നടത്തി. യുദ്ധക്കുറ്റങ്ങളും ആസൂത്രിത കൊലപാതകവും ഉൾപ്പെടെയുള്ള ആരോപണങ്ങളിൽ കുറ്റക്കാരനാണോ എന്ന് കോടതി ചോദിച്ചപ്പോൾ, 21 കാരനായ വാഡിം ഷിഷിമാരിൻ എന്ന സെെനികന്‍ അതെ എന്നാണ് ഉത്തരം നല്‍കിയത്.

സെെനിക നടപടിയുടെ ആദ്യ ദിവസങ്ങളിൽ വടക്കുകിഴക്കൻ ഉക്രെയ്‍നിൽ 62 വയസ്സുള്ള ഒരു സാധാരണക്കാരനെ കൊലപ്പെടുത്തിയ സംഭവത്തിലും ഷിഷിമാരിനെതിരെ ആരോപണമുണ്ട്.

റഷ്യന്‍ കരസേനയുടെ ടാങ്ക് ഡിവിഷനിലെ യൂണിറ്റ് കമാൻഡറായിരുന്നു ഷിഷിമാരിൻ. കുറ്റസമ്മതം നടത്തിയതിനാല്‍ ജീവപര്യന്തം ശിക്ഷ വരെ കോടതി വിധിച്ചേക്കും. കേസിനെക്കുറിച്ചോ വിചാരണയേക്കുറിച്ചോ ഔദ്യോഗികമായി അറിയിച്ചിട്ടില്ലെന്ന് ക്രെംലിന്‍ പ്രതികരിച്ചു.

Eng­lish summary;War crime; The Russ­ian sol­dier confessed

You may also like this video;

Exit mobile version