Site iconSite icon Janayugom Online

സിന്ധു നദീജല കരാർ പ്രകാരം വെളളം തന്നില്ലെങ്കിൽ യുദ്ധം; ഭീഷണിയുമായി പാകിസ്ഥാൻ മുന്‍ വിദേശകാര്യ മന്ത്രി ബിലാവല്‍ ഭൂട്ടോ

സിന്ധു നദീജല കരാർ പ്രകാരം പാക്കിസ്ഥാന് വെളളം തന്നില്ലെങ്കിൽ യുദ്ധമെന്ന ഭീഷണിയുമായി പാകിസ്ഥാൻ മുന്‍ വിദേശകാര്യ മന്ത്രിയും പീപ്പിള്‍സ് പാര്‍ട്ടി ചെയര്‍മാനുമായ ബിലാവല്‍ ഭൂട്ടോ. പാക് പാര്‍ലമെന്റിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ഇന്ത്യയ്ക്ക് രണ്ട് സാധ്യതകളാണുള്ളതെന്ന് അദ്ദേഹം പറഞ്ഞു. നീതിപൂര്‍വ്വം വെളളം പങ്കിടേണ്ടത് അനിവാര്യമാണ്. 

അല്ലെങ്കില്‍ ആറ് നദികളില്‍ നിന്നും പാകിസ്ഥാന് ആവശ്യമായ വെളളം എടുക്കും. സിന്ധു നദീജല കരാര്‍ അവസാനിച്ചുവെന്ന ഇന്ത്യയുടെ അവകാശവാദം നിയമവിരുദ്ധമാണ്. ഇന്ത്യയെയും പാകിസ്ഥാനെയും ബാധിക്കുന്ന വിഷയമാണിതെന്നും ബിലാവല്‍ ഭൂട്ടോ പറഞ്ഞു. സിന്ധൂനദീജല കരാര്‍ ഇന്ത്യ ഇനി ഒരിക്കലും പുനഃസ്ഥാപിക്കില്ല എന്ന കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് ഭീഷണിയുമായി ബിലാവല്‍ രംഗത്തെത്തിയത്.

Exit mobile version