രാജ്യത്ത് പുതിയ ഉഷ്ണ തരംഗം ഉണ്ടായേക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്, വടക്ക്-പടിഞ്ഞാറന്‍, മധ്യ ഇന്ത്യയുടെ ചില ഭാഗങ്ങളില്‍ വരും ദിവസങ്ങളില്‍ ഉഷ്ണതരംഗം അനുഭവപ്പെടുമെന്ന് കാലാവസ്ഥാ വകുപ്പ് ഡയറക്ടര്‍ ജനറല്‍ മൃത്യുഞ്ജയ് മൊഹപത്ര പറഞ്ഞു.
കഴിഞ്ഞ രണ്ട് മൂന്ന് ദിവസങ്ങളിലായി ഉഷ്ണതരഗം കുറഞ്ഞിട്ടിട്ടുണ്ട്. രണ്ട് ദിവസം കൂടി ഈ സാഹചര്യം തുടരും, അതു കഴിഞ്ഞാല്‍ രാജസ്ഥാന്‍, മധ്യപ്രദേശ്, മഹാരാഷ്ട്രോയിലെ വിധര്‍ഭ തുടങ്ങി ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ താപനില ഉയരും. രാജസ്ഥാനില്‍ അടുത്ത ദിവസം തന്നെ ഉഷ്ണതരംഗം ഉണ്ടയേക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
ഏപ്രില്‍ മുതല്‍ ഈ മാസം ആദ്യം വരെ കടുത്ത ചൂടാണ് രാജ്യത്ത് രേഖപ്പെടുത്തിയത്. 122 വര്‍ഷത്തിനു ശേഷമുള്ള ഏറ്റവും ഉയര്‍ന്ന താപനിലയാണ് വടക്കു-പടിഞ്ഞാറന്‍, മധ്യ ഇന്ത്യയില്‍ നിലവില്‍ രേഖപ്പെടുത്തിയിരുന്നത്.
English summary;Warning of new heat wave in India
You may also like this video;