Site icon Janayugom Online

റോഡുകളിൽ മുന്നറിയിപ്പ് ബോർഡുകൾ 31 നകം

സംസ്ഥാനത്തെ റോഡുകളിൽ മുന്നറിയിപ്പ് ബോർഡുകൾ ഈമാസം 31 നകം സ്ഥാപിക്കാൻ തീരുമാനം. ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനമായത്. റോഡുകളിലെ പുനർ നിശ്ചയിച്ച വേഗപരിധി വാഹന യാത്രക്കാരെ അറിയിക്കുന്നതിന് സംസ്ഥാനത്തുടനീളം ആവശ്യമായ സ്ഥലങ്ങളില്‍ ബോർഡുകൾ സ്ഥാപിക്കും. വിവിധ തരത്തിൽപ്പെട്ട വാഹനങ്ങളുടെ വേഗപരിധി സൂചിപ്പിക്കുന്ന ബോർഡുകൾ യാത്രക്കാർക്ക് മനസിലാകുന്ന വിധത്തിലാണ് തയ്യാറാക്കേണ്ടതെന്നും യോഗം തീരുമാനിച്ചു.

സംസ്ഥാനത്തെ നിരത്തുകളിലെ ‘നോ പാർക്കിങ്’ സ്ഥലങ്ങളിലും മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കാൻ മന്ത്രി ആന്റണി രാജു നിര്‍ദ്ദേശം നല്‍കി. ഉന്നതല യോഗത്തിൽ ഗതാഗത സെക്രട്ടറി ബിജു പ്രഭാകർ, ട്രാൻസ്പോർട്ട് കമ്മിഷണർ എസ് ശ്രീജിത്ത്, അഡീഷണൽ ട്രാൻസ്പോർട്ട് കമ്മിഷണർ പ്രമോജ് ശങ്കർ, എൻഎച്ച്എഐ കേരള റീജിയണൽ ഓഫിസർ ബി എൽ മീണ, പൊതുമരാമത്ത് വകുപ്പ് റോഡ്സ്‌ ചീഫ് എൻജിനീയർ അജിത്ത് രാമചന്ദ്രൻ , പൊലീസ്, തദ്ദേശ സ്വയംഭരണ വകുപ്പ്, മോട്ടോർ വാഹന വകുപ്പ്, കെഎസ് ‌ടിപി, കേരള റോഡ് സേഫ്റ്റി അതോറിട്ടി എന്നിവയിലെ ഉന്നത ഉദ്യോഗസ്ഥർ പങ്കെടുത്തു.

Eng­lish Sum­ma­ry: Warn­ing signs on roads
You may also like this video

Exit mobile version