പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ പാകിസ്താനില്‍ നിന്നുമുള്ള ഏത് തരം ആക്രമണത്തെയും നേരിടാൻ തയ്യാറെടുത്ത് ഇന്ത്യ. ഇന്ത്യൻ നേവിയുടെ കപ്പലായ ഐഎൻഎസ് സൂറത്തിൽ നിന്ന് ഇന്ത്യ മിസൈൽ പരീക്ഷണം നടത്തി. കറാച്ചി തീരത്ത് പാകിസ്താൻ മിസൈൽ പരീക്ഷണം നടത്തുമെന്ന റിപ്പോർട്ടുകൾക്ക് പിന്നാലെയായിരുന്നു ഇന്ത്യയുടെ പരീക്ഷണം. പുതിയ സർഫസ് ടു സർഫസ് മിസൈൽ, കറാച്ചി തീരത്തുനിന്നും പാകിസ്താൻ പരീക്ഷിക്കാൻ ഒരുങ്ങുകയാണെന്നായിരുന്നു റിപ്പോർട്ട്. ഇന്ത്യ സ്ഥിതിഗതികളെല്ലാം നിരീക്ഷിച്ചുവരികയാണ്.
പാകിസ്താന് മുന്നറിയിപ്പ്; ഐഎൻഎസ് സൂറത്തിൽ നിന്നും മിസൈൽ പരീക്ഷണം നടത്തി ഇന്ത്യ

