Site iconSite icon Janayugom Online

യുഎസിന് മുന്നറിയിപ്പ്; ആണവ അന്തര്‍വാഹിനിയുമായി ഉത്തരകൊറിയ

യുഎസിനെ വെല്ലുവിളിച്ച് അത്യാധുനിക സൗകര്യങ്ങളോട് കൂടിയ ആണവ അന്തര്‍വാഹിനി ഉത്തരകൊറിയ നീറ്റിലിറക്കി ഉത്തര കൊറിയ.
ഹീറോ കിം കുൻ ഓക്ക് എന്നാണ് അന്തർവാഹിനിയുടെ പേര്. പുതിയ അന്തർവാഹിനി ഡിപിആർകെയുടെ നാവിക സേനയെ ശക്തിപ്പെടുത്തുന്നതിനുള്ള ഒരു പുതിയ അധ്യായത്തിന്റെ തുടക്കം കുറിക്കുമെന്ന് ഉത്തരകൊറിയൻ പ്രസിഡന്റ് കിം ജോങ് ഉൻ പറഞ്ഞു. അമേരിക്കയെയും ഏഷ്യൻ സഖ്യകക്ഷികളെയും നേരിടാൻ ഒരു ആണവ സായുധ നാവികസേന സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് രാജ്യം അന്തർവാഹിനി വികസിപ്പിച്ചതെന്ന് സർക്കാർ മാധ്യമമായ കൊറിയൻ സെൻട്രൽ ന്യൂസ് ഏജൻസി (കെസി‌എൻ‌എ) റിപ്പോർട്ട് ചെയ്തു.
അമേരിക്കയും ദക്ഷിണ കൊറിയയും ചേർന്ന് നടത്തിയ സംയുക്ത സൈനികാഭ്യാസത്തിന് മറുപടിയായാണ് പുതിയ നീക്കം. 1950‑ൽ കൊറിയൻ യുദ്ധസമയത്ത് യുഎസ്എസ് ബാൾട്ടിമോർ മുക്കിയ ഓപ്പറേഷന് നേതൃത്വം നൽകിയ ഉത്തരകൊറിയൻ നാവികസേന തലവനായ ഹീറോ കിം കുൻ ഓക്കിന്റെ പേരാണ് അന്തർവാഹിനിക്ക് നൽകിയിരിക്കുന്നത്.
രാജ്യം ആണവോർജ്ജമുള്ള അന്തർവാഹിനികൾ നിർമിക്കാൻ കൂടുതൽ പദ്ധതികൾ തയ്യാറാക്കിയിട്ടുണ്ടെന്നും ആണവായുധങ്ങൾ കൈകാര്യം ചെയ്യാൻ കഴിയുന്ന തരത്തിൽ നിലവിലുള്ള അന്തർവാഹിനികളും ഉപരിതല കപ്പലുകളും പുനർനിർമിക്കുമെന്നും കിം പറഞ്ഞു.

eng­lish sum­ma­ry; Warn­ing to the US; North Korea with nuclear submarine
you may also like this video;

Exit mobile version