Site iconSite icon Janayugom Online

വധഭീഷണി നടത്തുകയും ഗർഭഛിദ്രം നടത്താൻ പ്രേരിപ്പിക്കുകയും ചെയ്തു; രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പൊലീസിൽ പരാതി

വധഭീഷണി നടത്തിയെന്നും ഗർഭഛിത്രം നടത്താൻ പെൺകുട്ടിയെ പ്രേരിപ്പിച്ചന്നും കാണിച്ചു രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പൊലീസിൽ പരാതി. ചാനൽ വാർത്തകൾ കൂടി പരിഗണിച്ച് നടപടി സ്വീകരിക്കണമെന്ന് കേരള കർഷക കോൺഗ്രസ് നേതാവ് എ.എച്ച് ഹഫീസ് നൽകിയ പരാതിയിൽ പറയുന്നു.

ഈ വിവരം അറിഞ്ഞിട്ടും എംപിമാരായ ഷാഫി പറമ്പിൽ പൊലീസിൽ പരാതിയുണ്ടോ എന്ന് ചോദിച്ചു കുറ്റക്കാരനായ എംഎൽഎ ന്യായീകരിച്ചുവെന്നും അൽപ വസ്ത്രധാരികളായ സ്ത്രീകളെന്ന രീതിയിൽ കാര്യങ്ങൾ വെളിപ്പെടുത്തിയവരെ ശ്രീകണ്ഠൻ എംപി ആക്ഷേപിച്ചു എന്നും പരാതിയിൽ പറയുന്നു. ഭാരതീയ നിയമ സംഹിത 28, 61, 69, 75, 78, 79, 89 വകുപ്പുകൾ പ്രകാരവും കൂട്ടായി ഇരകളെ ഭീഷണിപ്പെടുത്തുന്ന ഉൾപ്പെടെയുള്ള വകുപ്പു ഉൾപ്പെടുത്തി പ്രതികൾക്കെതിരെ കേസെടുക്കാമെന്നും പരാതിയിൽ ചൂണ്ടിക്കാണിക്കുന്നു.

Exit mobile version