പൊലീസിന്റെ അധികാരം സൈന്യത്തിന് നല്‍കിയതില്‍ അമേരിക്കന്‍ പ്രസിഡന്റ് ട്രംപിനെ വിമര്‍ശിച്ച് വാഷിംങ്ടണ്‍ ഡിസി മേയര്‍ മുറീല്‍ ബൗസര്‍.വാഷിംങ്ടണ്‍ നാഷണല്‍ ഗാര്‍ഡ് ട്രൂപ്പുകളെ വിന്യസിച്ചതിനാണ് വിമര്‍ശിച്ചത് ക്രമസമാധാനപാലനത്തിനുള്ള അധികാരം പൊലീസിൽനിന്ന് എടുത്തുമാറ്റുന്നത് സ്വേച്ഛാധിപത്യപരമായ തീരുമാനമാണെന്നും പിൻവലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
എണ്ണൂറോളം നാഷണൽ ഗാർഡ് ട്രൂപ്പുകളെ നഗരത്തിൽ വിന്യസിച്ചതായാണ് റിപ്പോർട്ട്. നഗരത്തിൽ കുറ്റകൃത്യങ്ങൾ കുടുന്നുവെന്ന് ആരോപിച്ചാണ് ട്രംപിന്റെ നടപടി. വാഷിങ്ടണ്‍ ഡിസിക്കൊപ്പം ഡെമോക്രാറ്റുകളുടെ നിയന്ത്രണത്തിലുള്ള ന്യൂയോർക്കിലും ഷിക്കാഗോയിലും സൈന്യത്തെ വിന്യസിക്കാൻ ട്രംപിന് നീക്കമുണ്ട്.

