Site iconSite icon Janayugom Online

വാഷിങ്ടൺ വെടിവെപ്പ്; ഗ്രീൻ കാർഡുകൾ പുനഃപരിശോധിക്കാൻ ട്രംപ് ഭരണകൂടം, 12 രാജ്യങ്ങൾക്ക് യാത്രാവിലക്ക്

വാഷിങ്ടൺ ഡിസിയിൽ രണ്ട് നാഷണൽ ഗാർഡ് അംഗങ്ങൾക്ക് നേരെയുണ്ടായ വെടിവെപ്പിനെ തുടർന്ന് ഗ്രീൻ കാർഡുകൾ പുനഃപരിശോധിക്കാൻ തീരുമാനമെടുത്ത് ട്രംപ് ഭരണകൂടം. അഫ്ഗാൻ ഉൾപ്പെടെ 19 രാജ്യങ്ങളിൽ നിന്നുള്ള ആളുകൾക്ക് നൽകിയ എല്ലാ ഗ്രീൻ കാർഡുകളും പുനഃപരിശോധിക്കാൻ ട്രംപ് ഭരണകൂടം ഉത്തരവിട്ടിട്ടുണ്ട്. ആശങ്കയുള്ള എല്ലാ രാജ്യങ്ങളിൽ നിന്നുമുള്ള എല്ലാവരുടെയും ഗ്രീൻ കാർഡ് കർശനമായി പുനഃപരിശോധിക്കാൻ നിർദേശിച്ചിട്ടുണ്ടെന്ന് യുണൈറ്റഡ് സ്റ്റേറ്റ്സ് സിറ്റിസൺഷിപ്പ് ആൻഡ് ഇമിഗ്രേഷൻ സർവീസസ് ഡയറക്ടർ ജോസഫ് എഡ്‌ലോ വ്യക്തമാക്കി. 

അക്രമി 29 വയസ്സുകാരനായ അഫ്ഗാനിസ്ഥാൻ സ്വദേശിയാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇയാൾ മുമ്പ് അഫ്ഗാനിസ്ഥാനിൽ അമേരിക്കൻ സേനയ്‌ക്കൊപ്പം പ്രവർത്തിക്കുകയും ഈ വർഷം ഏപ്രിലിൽ യുഎസിൽ അഭയം നേടുകയും ചെയ്തിട്ടുണ്ട്. ഈ സംഭവത്തെ തുടർന്ന്, അഫ്ഗാനിസ്ഥാൻ ഉൾപ്പെടെ 12 രാജ്യങ്ങളിൽ നിന്നുള്ള മിക്കവാറും എല്ലാ പൗരന്മാരുടേയും പ്രവേശനം വിലക്കുന്നതാണ് പുതിയ ഉത്തരവ്. മ്യാൻമർ, ചാഡ്, കോംഗോ-ബ്രാസാവില്ലെ, ഇക്വറ്റോറിയൽ ഗിനിയ, എറിത്രിയ, ഹെയ്തി, ഇറാൻ, ലിബിയ, സൊമാലിയ, സുഡാൻ, യെമൻ എന്നിവയാണ് വിലക്ക് ബാധകമായിട്ടുള്ള മറ്റ് 11 രാജ്യങ്ങൾ. കൂടാതെ, ബുറുണ്ടി, ക്യൂബ, ലാവോസ്, സിയറ ലിയോൺ, ടോഗോ, തുർക്ക്മെനിസ്ഥാൻ, വെനിസ്വേല എന്നീ ഏഴ് രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് ഭാഗിക വിലക്കും ഏർപ്പെടുത്തിയിട്ടുണ്ട്. എങ്കിലും ഈ രാജ്യങ്ങളിൽ നിന്നുള്ള ചില താൽക്കാലിക തൊഴിൽ വിസകൾക്ക് അനുമതിയുണ്ട്.

Exit mobile version