വണ്ടിപ്പെരിയാറില്‍ തൊഴിലാളികൾക്ക് നേരെ കടന്നൽ ആക്രമണം. മൗണ്ട് എസ്റ്റേറ്റ് ഏലത്തോട്ടത്തിലെ തൊഴിലാളികളായ ഏഴ് സ്ത്രീകള്‍ക്കാണ് കടന്നൽ ആക്രമണത്തില്‍ പരിക്കേറ്റത്. ഇന്നലെ രാവിലെ എട്ട് മണിയോടെയായിരുന്നു സംഭവം. മൗണ്ട് സ്വദേശികളായ സരോജ, ദേവി, ശകുന്തള, അമരാവതി, മഹാലക്ഷ്മി, പാർവ്വതി, പാെന്നുതായി എന്നിവര്‍ക്കാണ് പരിക്കേറ്റത്.
രാവിലെ ജോലിക്കായി പോകുകയായിരുന്നു ഇവരെ കടന്നല്‍ ആക്രമിക്കുകയായിരുന്നു. ബാേധം കെട്ട് വീണ തൊഴിലാളികളെ നാട്ടുകാർ ചേർന്ന് വണ്ടിപ്പെരിയാർ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു.
English Summary: wasp attack in vandiperiyar
You may also like this video