Site iconSite icon Janayugom Online

ജലദിനാഘോഷം ഇന്ന് മുതല്‍; 44 നദികളിൽനിന്നുള്ള ജലം നിറച്ച കുടങ്ങളുമായി ജലസംരക്ഷണ സന്ദേശയാത്ര

കാസർകോട് മഞ്ചേശ്വരം പുഴ മുതൽ തിരുവനന്തപുരത്തെ നെയ്യാർ വരെയുള്ള സംസ്ഥാനത്തെ 44 നദികളിൽനിന്നു ശേഖരിച്ച ജലവുമായി നടത്തുന്ന ജല സംരക്ഷണ സന്ദേശയാത്ര ഉൾപ്പെടെ ഇന്നും നാളെയും സംസ്ഥാന ജലജീവൻ മിഷന്റെ നേതൃത്വത്തിൽ ലോക ജലദിനാഘോഷം നടത്തും.

“ജലം ജീവനാണ് ” എന്ന സന്ദേശവുമായി 941 ഗ്രാമപഞ്ചായത്തുകളിൽ കേരള ജലസഭ എന്ന പേരിൽ 22 മുതൽ ഭൗമദിനമായ ഏപ്രിൽ 22 വരെ നടക്കുന്ന ജലസൗഹൃദമാസം ജനബോധന പരിപാടികളുടെ സംസ്ഥാനതല ഉദ്ഘാടനം നാളെ നടക്കും. രാവിലെ 9.30 ന് വെള്ളയമ്പലം ജൂബിലി മെ­മ്മോറിയൽ ആനിമേഷൻ സെന്ററിൽ ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ നിർവഹിക്കും. ​ഗതാ​ഗത മന്ത്രി ആന്റണി രാജു അധ്യക്ഷനാകും.

22ന് വെള്ളയമ്പലം അനിമേഷൻ സെന്ററിൽ കേരള ജലസഭ (കേരള വാട്ടർ പാർലമെന്റ്), ജല സംരക്ഷണ പ്രതിജ്‌ഞ, ജലസംരക്ഷണ സന്ദേശങ്ങൾ പതിപ്പിച്ച കെഎസ്ആർടിസി ബസിന്റെ ഫ്ലാഗ് ഓഫ്‌, വീഡിയോ ഹ്രസ്വചിത്ര മൽസരം, ക്വി​സ് മത്സര ലോഗോ പ്രകാശനം, സെമിനാർ, ഷെറീഫ് പനവൂരും സംഘവും അവതരിപ്പിക്കുന്ന തെരുവ് നാടകം എന്നിവ നടക്കും.

ജലജീവൻ മിഷൻ നിർവഹണ ഏജൻസികളായ കേരള വാട്ടർ അതോറിറ്റി, ഭൂജല വകുപ്പ്, ജലനിധി, നിർവഹണ സഹായ ഏ­ജൻസി കളായ കുടുംബശ്രീ, സന്നദ്ധ സംഘടനകൾ ഉൾപ്പെടെയുള്ള 44 സന്നദ്ധ സംഘങ്ങൾ എ­ന്നിവ ചേർന്നാണ് ജലദിനാഘോ­ഷ പരിപാടികൾ സംഘടിപ്പിക്കുന്നത്.

eng­lish summary;Water Day  cel­e­bra­tion from today

you may also like this video;

Exit mobile version